വി ടി മുരളി

"അച്ഛന്‍: പരേതനായ വി ടി കുമാരന്‍. അമ്മ: പരേതയായ എ ശാന്ത. മടപ്പള്ളി ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മടപ്പള്ളി ഗവ. കോളേജ്, സ്വാതിതിരുനാള്‍ സംഗീതകോളേജ് (തിരുവനന്തപുരം) ഗവ. സംഗീതകോളേജ് (ചെന്നൈ) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കെ പി എ സിയില്‍ ഗായകനായിരുന്നു. തേന്‍തുള്ളി, ഉല്പത്തി, ഉയരും ഞാന്‍ നാടാകെ, കത്തി, ബാല്യകാല സഖി, പേടിത്തൊണ്ടന്‍ തുടങ്ങിയ സിനിമകളില്‍ പാടി. ഉറവ എന്ന ചലച്ചിത്രത്തിനു സംഗീത സംവിധാനം നിര്‍വ്വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കുവൈറ്റ് കേരള അസോസിയേഷന്‍, തോപ്പില്‍ ഭാസി അവാര്‍ഡ്, അബുദാബി യുവകലാസാഹിതി കാമ്പിശ്ശേരി അവാര്‍ഡ്, ഗ്രാമദീപം അവാര്‍ഡ്, മാപ്പിള കലാ അക്കാദമി ചാന്ദ്പാഷ പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍, ആനുകാലികങ്ങളില്‍ സംഗീത സംബന്ധിയായ ലേഖനങ്ങള്‍ എഴുതാറുണ്ട്. സംസ്ഥാന നാടക അവാര്‍ഡ് ജൂറിയംഗം, ഫിലിം അവാര്‍ഡ് ജൂറിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍: രാഗമലയാളം, സംഗീതത്തിന്റെ കേരളീയ പാഠങ്ങള്‍, വിളക്കുമരച്ചോട്ടിലെ ഭൂമി, തുറന്നുവെച്ച സംഗീതജാലകങ്ങള്‍, പാട്ടൊരുക്കം, ഗാനരചനയുടെ തച്ചുശാസ്ത്രം, കെ രാഘവന്‍ ഒരു സംഗീത വിചാരം (എഡിറ്റിങ്) നീലക്കുയിലെ നിന്‍ഗാനം, പാട്ടുകൊണ്ടൊരു ജീവിതം. ഭാര്യ : ശശികല മക്കള്‍ : ഇന്ദു ആശിര്‍വാദ്, നീത പേരക്കുട്ടി : ജാനിയ ആശിര്‍വാദ് വിലാസം : മഞ്ജിമ പി ഒ മടപ്പള്ളി കോളേജ്, വടകര 673102 ഫോണ്‍ : 9446511239 email : muralivt@gmail.com"
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും