കോഴിക്കോട് ജില്ലയിലെ ചോമ്പാലയില്‍ 1957 ല്‍ ജനിച്ചു. അച്ഛന്‍ വടക്കെ കാളാണ്ടി കൃഷ്ണന്‍. അമ്മ : ജാനകി. ബി ഇ എം യു പി സ്‌കൂള്‍ ചോമ്പാല, സൈനിക് സ്‌കൂള്‍ കഴക്കൂട്ടം, തിരുവനന്തപുരം, മടപ്പള്ളി ഗവ: ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, മടപ്പള്ളി ഗവ: കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
നാടകരചനയ്ക്ക് 1999 ലെ അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് നടന്ന കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായി രണ്ടുവര്‍ഷത്തിലധികം വിചാരണത്തടവുകാരനായിരുന്നു. പാരലല്‍ കോളേജ് അദ്ധ്യാപകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍, നെയ്ത്തുതൊഴിലാളി എന്നീ ജോലികള്‍ ചെയ്തു. 1984 മുതല്‍ റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി. വില്ലേജ് ഓഫീസര്‍ തസ്തികയില്‍നിന്ന് റിട്ടയര്‍ ചെയ്തു. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍, കവിതകള്‍, സ്ഥിരം കോളങ്ങള്‍ എന്നിവയും എഴുതിവരുന്നു.
കൃതികള്‍: അരങ്ങ്, വരവിളി, ഇരയും ഇരപിടിയനും, ഘടികാരദിശ, രാത്രിയിലെ അവസാനയാത്രക്കാരന്‍, ഏറ്റേറ്റ് മലയാളന്‍ (നാടകസമാഹാരം), കഴുകന്മാരുടെ ആകാശം (ചരിത്രനോവല്‍), ഫിദല്‍ കാസ്‌ട്രോ -വിപ്ലവസ്വപ്നങ്ങളുടെ സാഫല്യം (ജീവചരിത്രം) ശ്രീ. പി കെ നാണുവുമായി ചേര്‍ന്ന് രചിച്ചത്, അടിയന്തരാവസ്ഥ നിനവില്‍വരുമ്പോള്‍ (സ്മൃതിചിത്രങ്ങള്‍).
പുരസ്‌കാരങ്ങള്‍: അബുദാബി ശക്തി അവാര്‍ഡ് (ഇരയും ഇരപിടിയനും എന്ന നാടകസമാഹാരത്തിന്) 2018 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഏറ്റേറ്റ് മലയാളന്‍ എന്ന കൃതിക്ക്.
ഭാര്യ : അഡ്വ. എം ഉദയ
മകള്‍ : പ്രത്യുഷ വി കെ
വിലാസം : ഹാര്‍ബര്‍ റോഡ്, പി ഒ ചോമ്പാല - 673 308
ഫോണ്‍ : 0496 2502142, ങീയ. 9895232373
Email : vadakkeykalandy@gmail.com