വി എച്ച് നിഷാദ്

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശി. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, തിരക്കഥാകൃത്ത്, അദ്ധ്യാപകന്‍. പരിയാരം ഗവ. ഹൈസ്‌കൂള്‍, തളിപ്പറമ്പ് സര്‍സയ്യദ് കോളേജ്, മാനന്തവാടി മേരീ മാതാ കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല ജേണലിസം വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ റാഡിക്കല്‍ ജേണലിസത്തിനു തുടക്കമിട്ട് ദില്ലിയില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഫ്രീ പ്രസ് മാസികയുടെ സ്ഥാപകരിലൊരാളും അതിന്റെ ലിറ്റററി എഡിറ്ററുമായിരുന്നു. തുടര്‍ന്ന് ഇന്ത്യാടുഡേയുടെ മലയാളം എഡിറ്റോറിയലില്‍ മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു. ന്യൂസ് ടുഡേ, കവേര്‍ട് മാഗസിന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ പ്രസിദ്ധീകരണങ്ങളില്‍ സീനിയര്‍ കറസ്‌പോണ്ടന്റായും പ്രവര്‍ത്തിച്ചു. 2011 മുതല്‍ ഡൂള്‍ ന്യൂസ് ഡോട് കോം എന്ന പോര്‍ട്ടലിന്റെ ലിറ്റററി എഡിറ്ററായി (ഹോണററി) പ്രവര്‍ത്തിച്ചു വരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല ജേണലിസം വിഭാഗത്തിന്റെ കോഴ്‌സ് ഡയറക്ടര്‍, ജേണലിസം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഇന്ത്യന്‍ ഇങ്ക് എന്ന ഇംഗ്ലിഷ് ലിറ്റില്‍ മാഗസിന്റെ പത്രാധിപ സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ തളിപ്പറമ്പ് സര്‍സയ്യദ് കോളേജില്‍ ജേണലിസം അദ്ധ്യാപകന്‍. മാതൃഭൂമി വിഷുപ്പതിപ്പ് കഥാ സമ്മാനം, മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ്, എം പി നാരായണപിള്ള ചെറുകഥാ പുരസ്‌കാരം, നാവ് കഥാ പുരസ്‌കാരം, ബാലകൃഷ്ണന്‍ മാങ്ങാട് ചെറുകഥാ അവാര്‍ഡ്, അങ്കണം- ഇ പി സുഷമ എന്‍ഡോവ്‌മെന്റ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു. ബ്ലോക്ക്, അവള്‍, ചെക്ക്, മഞ്ഞുപോലെ.. തുടങ്ങിയ ഹ്രസ്വ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. അവള്‍ എന്ന ഷോര്‍ട് ഫിലിം 2010 ല്‍ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പുസ്തകങ്ങള്‍: വാന്‍ഗോഗിന്റെ ചെവി, മിസ്ഡ് കോള്‍, ഷോക്ക്, ജീവിതോത്സവം, മരമാണ് മറുപടി, അയ്യോ!, ആതിരാ-സൈക്കിള്‍ (കഥകള്‍), പേരയ്ക്ക, മൂന്ന് (നോവല്‍), (a collection of English flash fictions), കഥയുടെ നിറം (എഡിറ്റര്‍). വിലാസം : 'റോസ് മഹല്‍', കെ കെ റോഡ്, തളിപ്പറമ്പ് പി ഒ കണ്ണൂര്‍-670 141. ഇ-മെയില്‍ : മേഹസംശവേ്‌വിശവെമറ@ഴാമശഹ.രീാ ഫോണ്‍ : 999 56 71 298
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും