തോമസ് ചെറിയാന്‍

കോട്ടയം ജില്ലയില്‍ പേരൂര്‍ സ്വദേശി. പിതാവ്: സി റ്റി ചെറിയാന്‍ (ചമ്പക്കര കുഞ്ഞൂഞ്ഞ്). മാതാവ്: അന്നമ്മ ചെറിയാന്‍. സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, പേരൂര്‍ (കോട്ടയം), സി വി എം ഹൈസ്‌കൂള്‍, വണ്ടാഴി (പാലക്കാട്), കല്ലടി ഹൈസ്‌കൂള്‍, കുമരംപുത്തൂര്‍ (മണ്ണാര്‍ക്കാട്), കല്ലടി എം ഇ എസ് കോളേജ് (മണ്ണാര്‍ക്കാട്) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സാങ്കേതിക പഠനശേഷം പറവൂര്‍ കൊട്ടാരം ഇന്‍ഡസ്ട്രീസ് (ആലപ്പുഴ), മണര്‍കാട് ഐ റ്റി സി (കോട്ടയം) എന്നിവിടങ്ങളില്‍ കുറച്ചുകാലം ജോലിയിലേറി. മൂന്നു പതിറ്റാണ്ടിലേറെക്കാലം ദുബായില്‍ വിവിധ ബില്‍ഡിങ് കണ്‍സള്‍ട്ടിങ് ഓഫീസുകളില്‍ ആര്‍ക്കിടെക്ചറല്‍ ഡീറ്റൈല്‍ ഡിസൈനറായും കോര്‍ഡിനേറ്ററായും ജോലി ചെയ്തു. ഇപ്പോള്‍ കോട്ടയത്ത്താമസം. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുണ്ട്. സാഹിത്യ മത്സരങ്ങളില്‍ കഥകള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃതികള്‍: നിലവിളികള്‍ക്ക് കാതോര്‍ക്കാം, (കഥ) സ്വപ്നഗോപുരം (നോവല്‍).
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും