തീസ്ത സെതല്‍വാദ് ആരാണ്?
വലതുപക്ഷ ഹിന്ദുവിന് അവര്‍ ഇന്ത്യയുടെ മുന്നോട്ടുള്ള ''യശസ്സി''ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്.
ഇത് യഥാര്‍ത്ഥ തീസ്തയുടെ കഥയാണ്. സ്വാതന്ത്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ഏറ്റവും ഉത്തമമായ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചവകാശി; നീതിക്കുവേണ്ടിയുള്ള ഒരിക്കലും അവസാനിക്കാത്ത സമരത്തിലെ ധീരയായ പോരാളി.
ഹൃദസ്പൃക്കായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍, മുത്തച്ഛനും അച്ഛനും തന്നില്‍ ചെലുത്തിയ സ്വാധീനത്തെപ്പറ്റി; 1992-93 ബാബറി മസ്ജിദ് തര്‍ക്കലിന് ശേഷം ഭീഷണമായ മുംബൈ ആക്രമണങ്ങളുടെ കാലത്ത് തന്നില്‍ ആവിഷ്‌കൃതമായ രാഷ്ട്രീയ ജാഗ്രതയെപ്പറ്റി; സഹയാത്രികനായ ജാവേദുമൊത്തുള്ള സഞ്ചാരപഥങ്ങളെപ്പറ്റി; എല്ലാറ്റിനും പുറമെ ഗുജറാത്തിലെ ഗോധ്രാനന്തര കലാപകാലത്തും അതിന് ശേഷവും സാമൂഹ്യതലത്തില്‍ താന്‍ വഹിച്ച പങ്കിനെപ്പറ്റി പറയുന്നു. ഭരണഘടനാതത്ത്വങ്ങളോടുള്ള, ഉള്‍ക്കരുത്തോടെയുള്ള, തകര്‍ക്കാന്‍ പറ്റാത്ത പ്രതിബന്ധതയുടെ ആവേശമുണര്‍ത്തുന്ന കഥയാണിത്.
''തീസ്തയ്ക്ക് വ്യതിരിക്തമായ ഒരു പാരമ്പര്യമുണ്ട്. അവരുടെ മുത്തച്ഛന്‍ മോട്ടിലാല്‍ സെതല്‍വാദ് ഇന്ത്യയുടെ ആദ്യ അറ്റോര്‍ണി ജനറലായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അതുല്‍ (തീസ്തയുടെ അച്ഛന്‍) ബോംബെ ഹൈക്കോടതിയിലെ മുന്‍നിരയിലുള്ള മുതിര്‍ന്ന അഭിഭാഷകനായിരുന്നു; അവര്‍ രണ്ടുപേരും നമ്മുടെ ഭരണഘടനാനിയമത്തിന് കൃത്യമായ മാനങ്ങള്‍ നല്കി. എന്നാല്‍ തീസ്ത ഭരണഘടനയുടെ കാവലാളായിക്കൊണ്ട് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു.''
-ഫാലി എസ് നരിമാന്‍
''നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള ധര്‍മ്മസമരത്തിലെ പോരാളി. ഉറച്ച ബോദ്ധ്യത്തോടെ, ദൃഢവിശ്വാസത്തോടെ, ചെറുതും വലുതുമായ സമരങ്ങള്‍ നയിച്ച കഥയാണ് തീസ്തയുടേത്. എത്ര ഉന്നത സ്ഥാനീയരായിരുന്നാലും എതിരാളികളോട്, ഹിംസയുടെ വക്താക്കളോട് ഒത്തുതീര്‍പ്പില്ലെന്ന് അവര്‍ തെളിയിച്ചു.''
-ജസ്റ്റിസ് പി ബി സാവന്ത്
''ഗുജറാത്ത് കലാപം ഒരറ്റത്ത് മോദിയെ നിര്‍മ്മിച്ചെടുത്തപ്പോള്‍ മറ്റെ അറ്റത്ത് തീസ്ത ഉണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യരംഗത്തുള്ളവര്‍ക്ക് അവരുടെ ജീവിതകഥ ഒഴിവാക്കാനാവാത്ത ഒരു വായനയായിരിക്കും.''