1945 നവംബര്‍ 16 ന് തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് ജനനം. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാസെക്രട്ടറിയുമായിരുന്ന ടി കെ രാമന്‍. അമ്മ: ഇ ആര്‍ കുഞ്ഞിപ്പെണ്ണ്. തളിക്കുളം ഹൈസ്‌കൂള്‍, ആലുവ യു സി കോളേജ്, തൃശൂര്‍ എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള പൊതുമരാമത്ത് വകുപ്പില്‍ 30 കൊല്ലത്തെ സേവനശേഷം എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ചു.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ്, കേരള ഗ്രാജുവേറ്റ് എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, ആലോചനാ സാഹിത്യവേദി പ്രസിഡന്റ്, കേരളസ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് ടെക്‌നിക്കല്‍ മെമ്പര്‍, പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ മലയാളം കമ്യൂണിക്കേഷന്‍സ് (കൈരളി, പീപ്പിള്‍, വി, കൈരളി അറേബ്യ ചാനലുകള്‍) ഡയറക്ടര്‍, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ട്രഷറര്‍, ഒ വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി, പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി, പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി, സ്വരലയ പാലക്കാട് ചാപ്റ്റര്‍ സെക്രട്ടറി, പാലക്കാട് സ്മാള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് കമ്പനി ഡയറക്ടര്‍, പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകള്‍ നിര്‍വ്വഹിക്കുന്നു.
ഭാര്യ : പി വി ഭാഗ്യലക്ഷ്മി
മക്കള്‍ : സുഷിത അജയ്, ജോഗേഷ് അജയ്
കൊച്ചുമക്കള്‍ : നീരജ് വിശ്വജിത്ത്
അഭയ് ജോഗേഷ്, ആര്‍ദ്ര ജോഗേഷ്
വിലാസം : കിനാവ്, കുണ്ടൂര്‍ മഠം റോഡ്
തേനൂര്‍ പോസ്റ്റ്, പറളി
പാലക്കാട് - 678 612
ഫോണ്‍ : 9847720009, 9447153000
ഇ-മെയില്‍ : tr.ajayan@gmail.com