ടി കെ കൊച്ചുനാരായണന്‍

ശാസ്ത്രസാഹിത്യകാരന്‍, ചെറുകഥാകൃത്ത്, ഗ്രന്ഥകര്‍ത്താവ്, എഡിറ്റര്‍, ടി വി അവതാരകനും സംവിധായകനും. ഒറ്റപ്പാലത്തിനു സമീപമുള്ള ഗ്രാമത്തില്‍ ജനിച്ചു (1945). ഗണിതത്തില്‍ ബിരുദാനന്തരബിരുദം. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വിജ്ഞാനകോശമായ 'വിശ്വവിജ്ഞാനകോശത്തില്‍' അസി. എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു (1969). കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് (1973) ആ സ്ഥാപനത്തില്‍ നിന്ന് അസി.ഡയറക്ടര്‍ ആയി വിരമിച്ചു (2000). കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് (രണ്ടു തവണ ഭരണസമിതി അംഗം), സി - ഡിറ്റ് (ചീഫ് പ്രൊഡ്യൂസര്‍), വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ (പ്രഥമ വൈസ് ചെയര്‍മാന്‍), മാനവീയം സാംസ്‌കാരിക മിഷന്‍ (ഭരണ സമിതി അംഗം) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്തില്‍ പ്രസിദ്ധീകരണ - സംഘടനാ രംഗത്ത് 1969 മുതല്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ച (1997) പോപ്പുലര്‍ സയന്‍സ് ഗ്രന്ഥം (കണക്ക് എരിവും പുളിയും) ഉള്‍പ്പെടെ 30 ല്‍പ്പരം ശാസ്ത്ര പുസ്തകങ്ങള്‍ രചിച്ചു. തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി പുഴയുടെ മരണത്തെക്കുറിച്ചു നിര്‍മ്മിച്ച അവാര്‍ഡ് ലഭിച്ച (1999) ഡോക്യുമെന്ററി (ഒഴുക്കിന്റെ അശാന്തത) അടക്കം അരമണിക്കൂര്‍ വീതം ദൈര്‍ഘ്യം വരുന്ന 500 ഓളം ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ ഡോക്യുമെന്ററികളുടെ രചന, സംവിധാനം. അരമണിക്കൂര്‍ വീതം ദൈര്‍ഘ്യം വരുന്ന 'ഒരു വള്ളുവനാടന്‍ വര്‍ത്തമാനം' എന്ന 50 ല്‍പ്പരം ദൃശ്യപരമ്പരയുടെ രചനയും സംവിധാനവും (മാര്‍ച്ച് 2017 ല്‍). രണ്ട് വിജ്ഞാനകോശങ്ങളുടെ (കേരള വിജ്ഞാനകോശം, ബാല വിജ്ഞാനകോശം) ചീഫ് എഡിറ്റര്‍. ഡെമി നാലില്‍ ഒന്നു വലിപ്പത്തില്‍ 1000 പേജ് വരുന്ന കേരള വിജ്ഞാനകോശം (1987) കേരളത്തെക്കുറിച്ച് ആദ്യത്തെ സമ്പൂര്‍ണ്ണ വിജ്ഞാനകോശമാണ്. മാതൃഭൂമി, കലാകൗമുദി, മലയാളം, ദേശാഭിമാനി എന്നീ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്ന കഥകളില്‍നിന്നു തെരഞ്ഞെടുത്ത രണ്ട് ചെറുകഥാ സമാഹാരങ്ങള്‍ (ഉയരങ്ങളിലെ നോക്കുകുത്തി, ജൂലൈ 1998, ചീരാപ്പ് കഥകള്‍ ജനുവരി 2005). പൈതൃകസംരക്ഷണം മൂന്നാമത്തെ സമാഹാരമാണ് (മാര്‍ച്ച് 2017). നൂറിലധികം വിദ്യാഭ്യാസ പരിപാടികളുടെ (ദൂരദര്‍ശനില്‍ കുസൃതിക്കളം, ഏഷ്യാനെറ്റില്‍ വഴികാട്ടി) ടി വി അവതാരകന്‍. കാനറ ബാങ്ക് ഓഫീസര്‍ (റിട്ട.) എം ബീന ഭാര്യ. യു എസില്‍ എഞ്ചിനീയര്‍മാരായ ടി കെ രാജീവ്, ടി കെ പാര്‍വതി മക്കള്‍. വിലാസം: ഇ-മെയില്‍: kochutk@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും