ടി കെ ഹംസ

1937 ല്‍ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പഞ്ചായത്തില്‍ കൂരാട് എന്ന സ്ഥലത്ത് ജനിച്ചു. വണ്ടൂര്‍ വി എം സി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് എസ് എസ് എല്‍ സി പാസായി, ഫാറൂഖ് കോളേജില്‍ ചേര്‍ന്നു. ഡല്‍ഹി സര്‍വ്വകലാശാലയില്‍നിന്നു ബി എ ബിരുദവും എറണാകുളം മഹാരാജാസ് ലോ കോളേജില്‍നിന്നു ബി എല്‍ ബിരുദവും നേടി. 1968 ല്‍ മഞ്ചേരി ബാറില്‍ അഭിഭാഷകനായി. 1982 മുതല്‍ 2001 വരെ എം എല്‍ എ. 1987 ല്‍ പൊതുമരാമത്തുമന്ത്രി. 1996 ല്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ്. 2004 ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നു പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, അഞ്ച് കൊല്ലം എം പി ആയിരുന്നു. ഞാനെങ്ങനെ കമ്യൂണിസ്റ്റായി (ആത്മകഥ) ചിന്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009 ല്‍ പ്രവാസി ക്ഷേമബോര്‍ഡിന്റെ ചെയര്‍മാനായി ഒന്നര കൊല്ലം പ്രവര്‍ത്തിച്ചു. 2005 മുതല്‍ മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ഈ ഗ്രന്ഥത്തിന് 2006 ലെ എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ് ലഭിച്ചു. ഭാര്യ : മൈമുന മക്കള്‍ : നജീബ്, നദീറ, റഫീഖ്, ഷബീര്‍, സാറ വിലാസം : ''ആരാമം'' മുള്ളംപാറ മഞ്ചേരി പി ഒ മലപ്പുറം ജില്ല ഫോണ്‍ : 0483-2760260 9495940260
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും