ടി ഡോ. ജോയി എം

ടി  ഡോ. ജോയി എം
ഡോ. ജോയി എം കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ വെള്ളായണി കാര്‍ഷിക കോളേജിലെ സസ്യരോഗ ശാസ്ത്ര വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാല, തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല, ജര്‍മ്മനിയിലെ ഫ്രെഡറിഷ് ഷില്ലര്‍ യൂണിവേഴ്‌സിറ്റി, മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിക്കല്‍ ഇക്കോളജി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. ദേശീയ തലത്തില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സസ്യരോഗശാസ്ത്രവിഭാഗത്തില്‍ നടത്തിയ ജൂനിയര്‍, സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് പരീക്ഷകളില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. പ്രശസ്തമായ ജര്‍മ്മന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രം കോട്ടയം, ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ കേന്ദ്രം ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ജൂനിയര്‍ സയന്റിസ്റ്റായും സയന്റിസ്റ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തെ മികച്ച അന്താരാഷ്ട്ര ജേര്‍ണലുകളിലും ബുക്കുകളിലും 25 ഉം ദേശീയതലത്തില്‍ 15 ഗവേഷണ പ്രബന്ധങ്ങളും 12 സാങ്കേതിക പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്."
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും