1951 ല്‍ തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശ്ശേരിയില്‍ ജനിച്ചു. അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബി എസ് സി ബിരുദം തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നും എം എസ് സി ബിരുദം ബോംബെ കല്പിത ഫിഷറീസ് സര്‍വ്വകലാശാലയില്‍ (സി ഐ എഫ് ഇ) നിന്നും ഡി എഫ് എസ് സി ബിരുദം.
സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും ജോയിന്റ് ഡയറക്ടറായി റിട്ടയര്‍ ചെയ്തു. ജല കൃഷി വികസന ഏജന്‍സിയുടെ (അഡാക്ക്) എക്‌സിക്യൂട്ടീവ് ഡയറക്ടറും അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഫിഷറീസ് വകുപ്പു മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. പുരോഗമന സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവം. കേരളത്തിലെ മത്സ്യങ്ങള്‍, അലങ്കാര മത്സ്യപരിപാലനം: വിനോദവും വ്യവസായവും, ദേശീയ മത്സ്യങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു. 2015 ല്‍ വൈജ്ഞാനിക സാഹിത്യത്തിനുള്ള സി കെ ശശിമാസ്റ്റര്‍ സ്മാരക പുരസ്‌കാരം നേടിയിട്ടുണ്ട്.
വിലാസം : എസ് ആര്‍ എ 1അ
സൗപര്‍ണികാ ഗാര്‍ഡന്‍സ്
നേതാജി റോഡ്
വട്ടിയൂര്‍ക്കാവ്
തിരുവനന്തപുരം 695 013
മൊബൈല്‍ : 9037968981
ഫോണ്‍
: 0471þ2369983
email : tdvelayudhan@gmail.com