സിജി പ്രദീപ്‌

സിജി പ്രദീപ്‌
മാതാപിതാക്കള്‍ : ആര്‍ രവീന്ദ്രന്‍നായര്‍, ശാന്തി എസ്. ശ്രീ. ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്ന് മലയാള സാഹിത്യത്തില്‍ എം എ കേരള സര്‍വ്വകലാശാലയില്‍നിന്ന് തിയേറ്റര്‍ ആര്‍ട്‌സ് & ഫിലിം ഏസ്‌തെറ്റിക്‌സില്‍ എം ഫില്‍ ബിരുദങ്ങളും തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പി ജി ഡിപ്ലോമയും നേടി. ഇപ്പോള്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുന്നു. അഭിനയനാടക പഠനകേന്ദ്രം, നിരീക്ഷ വുമണ്‍ തിയേറ്റര്‍ തുടങ്ങിയ നാടകസംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കറുത്ത ദൈവത്തെത്തേടി, സ്‌പൈനല്‍കോഡ്, ആണ്ടുബലി, വിശുദ്ധ പാപങ്ങള്‍, സിദ്ധാര്‍ത്ഥ, ഭഗവത്ജ്ജുകം, ആണുങ്ങളില്ലാത്ത പെണ്ണുങ്ങള്‍, പ്രവാചക, മദര്‍ കറേജ് & ഹേര്‍ ചില്‍ഡ്രന്‍ എന്നിവയാണ് പ്രധാനപ്പെട്ട രംഗാവതരണങ്ങള്‍. ലൂമിയര്‍ ബ്രദേഴ്‌സ്, ഏറനാടിന്‍ പോരാളി തുടങ്ങിയ മുഴുനീള ചലച്ചിത്രങ്ങളിലും പകലുകളുടെ റാണി, ദ ഹര്‍ട്ട്, പരോള്‍, ഹാജ, തുടങ്ങിയ നിരവധി ഷോര്‍ട്ട് ഫിലിമുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ വാര്‍ത്ത അവതാരകയായിരുന്നു. കൈരളി, ജയ്ഹിന്ദ്, ഓള്‍ ഇന്ത്യ റേഡിയോ, അന്താരാഷ്ട്ര തിയേറ്റര്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ അവതാരികയായും മീഡിയാ സ്റ്റാഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനയുഗം പത്രത്തില്‍ ഫ്രീലാന്റ്‌സ് പത്രപ്രവര്‍ത്തകയായിരുന്നു. ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി സി സി റേഡിയോ നാടകത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ്, പി ജെ ആന്റണി സ്മാരക (പാര്‍ട്ട് ഒ എന്‍ ഒ) ഷോര്‍ട്ട് ഫിലിം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ ലഭിച്ചു.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും