സാറാ തോമസ്‌

ജനനം: 1934 സെപ്തംബര്‍ 14 ന്. പിതാവ്: വര്‍ക്കി എം മാത്യു. മാതാവ്: സാറാമ്മ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്‌കൂള്‍, വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി എസ് സി ബിരുദം, 1969 ല്‍ ആദ്യനോവല്‍ ജീവിതമെന്ന നദി പ്രസിദ്ധപ്പെടുത്തി. 1979 ല്‍ നാര്‍മടിപ്പുടവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അസ്തമയം, വെള്ളിരേഖകള്‍, അര്‍ച്ചന, മുറിപ്പാടുകള്‍, പവിഴമുത്ത്, കെടാത്ത കൈത്തിരി, ആ മനുഷ്യന്‍ നീ തന്നെ, ദൈവമക്കള്‍, ഗ്രഹണം, അഗ്നിശുദ്ധി, ചിന്നമ്മു, പ്രിയേ മാപ്പുതരൂ, വലക്കാര്‍, നീലക്കുറിഞ്ഞികള്‍ ചുവക്കുംനേരം (നോവലുകള്‍), പെണ്‍മനസ്സുകള്‍ (ലഘുനോവല്‍), ഗണിതം തെറ്റിയ കണക്കുകള്‍, ഇണങ്ങാത്ത മുഖങ്ങള്‍, ഒറ്റപ്പെട്ട നിമിഷങ്ങള്‍, സാറാ തോമസിന്റെ കഥകള്‍, തെളിയാത്ത കൈരേഖകള്‍ (കഥാസമാഹാരങ്ങള്‍) എന്നിവ ഉള്‍പ്പെടെ അനവധി കൃതികള്‍. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന, മുറിപ്പാടുകള്‍ എന്നീ നോവലുകള്‍ ചലച്ചിത്രമായിട്ടുണ്ട്. മുറിപ്പാടുകളുടെ ചലച്ചിത്രാവിഷ്‌കാരമായ മണിമുഴക്കത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പ്രാദേശികചലച്ചിത്രത്തിനുള്ള രജതകമലവും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയിലും കേരള ഫിലിം സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയിലും അംഗമായിരുന്നു. ഭര്‍ത്താവ് : ഡോ. തോമസ് സക്കറിയ മക്കള്‍ : ശോഭ, ദീപ വിലാസം : പ്രശാന്ത് നന്ദാവനം റോഡ് തിരുവനന്തപുരം - 695033
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും