എസ് ആർ ലാൽ

എസ് ആർ ലാൽ
തിരുവനന്തപുരം ജില്ലയിലെ കോലിയക്കോട്ട് ജനിച്ചു. അച്ഛന്‍: ആര്‍ സോമശേഖരന്‍ നായര്‍, അമ്മ സി എ രേണുകാദേവി. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, സിദ്ധാര്‍ത്ഥ സാഹിത്യ പുരസ്‌കാരം, വെള്ളനാട് നാരായണന്‍ പുരസ്‌കാരം, ആലിയാട് ജി മാധവന്‍പിള്ള പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്യുന്നു. കൃതികള്‍: ഭൂമിയില്‍ നടക്കുന്നു, ജീവിതസുഗന്ധി, കോഫിഹൗസ് (കഥകള്‍), ജീവചരിത്രം, കളിവട്ടം, സ്റ്റാച്യു പി ഒ (നോവല്‍), കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം (നോവല്‍/ബാലസാഹിത്യം) തകഴി ( ജീവചരിത്രം), നര - മലയാളത്തിലെ വാര്‍ദ്ധക്യ കഥകള്‍, 13 നവകഥകള്‍, ജലത്തില്‍ മത്സ്യമെന്നപോല്‍ (എഡിറ്റര്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : ബിലു വി ബി മക്കള്‍ : ഭരത് ലാല്‍, ഭഗത് ലാല്‍ വിലാസം : നീലാംബരി കാവറ, വെഞ്ഞാറമൂട്, തിരുവനന്തപുരം 695607 ഫോണ്‍ : 9446552417 ഇമെയില്‍ : essar.lal@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും