രാജന്‍ തിരുവോത്ത്‌

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ജനനം. അച്ഛന്‍ തിരുവോത്ത് ഗോവിന്ദന്‍ വൈദ്യര്‍. അമ്മ പടിഞ്ഞാറെ പുത്തലത്ത് നാരായണി (മാഹി), പേരാമ്പ്ര ജി യു പി സ്‌കൂള്‍, പേരാമ്പ്ര ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് ബി എസ് സി ബിരുദം. തുടര്‍ന്ന് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുണ്ട്. വളരെ കുറച്ചുകാലം പത്രത്തില്‍ ജോലിചെയ്തു. കേരള സാഹിത്യ അക്കാദമിയുടെ ഗവേഷണ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. നാടകരചനയ്ക്ക് പലതവണ സമ്മാനങ്ങള്‍ നേടി. ഇപ്പോള്‍ കേരള സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ ഫാക്കല്‍റ്റിയാണ്. വിവിധ മേഖലകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. നിരവധി പ്രശസ്ത കൃതികള്‍ക്ക് പരിഭാഷ നിര്‍വ്വഹിച്ചു. മികച്ച നാടകകൃത്തിനുള്ള സംസ്ഥാനതല അവാര്‍ഡ് 3 തവണ ലഭിച്ചിട്ടുണ്ട്. പി എന്‍ മേനോന്‍ സംവിധാനം ചെയ്ത 'ഉത്തരീയം' ടെലിഫിലിമിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. ഭാര്യ : ജയലക്ഷ്മി മക്കള്‍ : ശ്രീഹര്‍ഷന്‍, ശ്രീസൂര്യ മരുമക്കള്‍ : സ്മിഷ, ബിജിന്‍ കൃഷ്ണ കഅട വിലാസം : പേരാമ്പ്ര പി.ഒ കോഴിക്കോട് (ജില്ല) 673525 Mob : 94464747850
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും