പ്രൊഫ. എസ് ശിവദാസ്‌

സ്വാതന്ത്ര്യസമരഭടനായിരുന്ന മണ്ഡപത്തില്‍ ശങ്കരന്‍നായരുടെ പുത്രനായി 1940 ഫെബ്രുവരി പത്തൊന്‍പതിന് വൈക്കത്ത് ഉല്ലലയില്‍ ജനിച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും രസതന്ത്രത്തില്‍ എം എസ് സി ബിരുദം നേടിയതിനുശേഷം കോട്ടയം സി എം എസ് കോളേജില്‍ അധ്യാപകനായി, രസതന്ത്രവിഭാഗം തലവനായി റിട്ടയര്‍ ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ രസതന്ത്രം പോസ്റ്റ് ഗ്രാഡുവേറ്റ് ബോര്‍ഡ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന പ്രൊഫ. ശിവദാസ് ദീര്‍ഘകാലം യുറീക്ക മാസികയുടെ എഡിറ്ററുമായിരുന്നു. ശാസ്ത്രപ്രചാരകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, എഡിറ്റര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പ്രചോദകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ആരാ മാമാ ഈ വിശ്വമാനവന്‍?, ശാസ്ത്രസല്ലാപം, ഖീ്യ ീള ടരശലിരല, വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം, ആറ്റം പുരാണം, നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം, കീയോ കീയോ, പുസ്തകക്കളികള്‍, വിജയമന്ത്രങ്ങള്‍ കുട്ടികള്‍ക്ക്, ബുദ്ധിയുണര്‍ത്തും കഥകള്‍, ജയിക്കാന്‍ പഠിക്കാം, മണ്ണും മനുഷ്യനും, സ്‌നേഹക്കഥകള്‍ സ്വപ്നക്കഥകള്‍ തുടങ്ങി നൂറ്റിമുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്താനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങള്‍വഴി മറ്റു ഭാഷകള്‍ക്കും മാതൃകയായതിന് ഭാരത സര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി കമ്യൂണിക്കേഷന്റെ ദേശീയ അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള ചഇഋഞഠ അവാര്‍ഡ്, കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഭീമാ അവാര്‍ഡ്, കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്, അണകഇ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി അവാര്‍ഡ്, ടആക അവാര്‍ഡ് തുടങ്ങി അനേകം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ : സുമ (കുമാരനല്ലൂര്‍ ദേവീവിലാസം ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ്) മക്കള്‍ : ദീപു, അപു (എഞ്ചിനീയര്‍മാര്‍) മരുമക്കള്‍ : ദീപ, ഡോ. സരിത. കൊച്ചുമക്കള്‍ : പാര്‍വതി, അപര്‍ണ വിലാസം : പ്രശാന്ത്, അണ്ണാന്‍കുന്ന്, കോട്ടയം 686 001 ഫോണ്‍ : 0481 2560123 മൊബൈല്‍ : 9446380823 ഋാമശഹ : ശൈ്മറമ1െ@്യമവീീ.രീാ
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

8 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

8 ഇനങ്ങൾ

ഓരോ പേജിലും