പ്രൊഫ. കെ എന്‍ ഗംഗാധരന്‍

തൃശൂര്‍ ജില്ലയില്‍ കാടുകുറ്റി പഞ്ചായത്തില്‍ കാതിക്കുടം വാര്‍ഡില്‍ 1940 ജൂണ്‍ 15 ന് ജനനം. അച്ഛന്‍: കെ എസ് നാണു. അമ്മ: സി എസ് നാരായണി. വാളൂര്‍ എന്‍ എസ് എസ് ഹൈസ്‌കൂള്‍, കാലടി ശ്രീശങ്കരാ കോളേജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളത്തിലെ വിവിധ ഗവ. കോളേജുകളില്‍ അദ്ധ്യാപകന്‍. യൂണിവേഴ്‌സിറ്റി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനും പ്രൊഫസറും. ആറ്റിങ്ങല്‍ ഗവ. കോളേജ് പ്രിന്‍സിപ്പലായി സര്‍വ്വീസില്‍നിന്നും വിരമിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇ എം എസ് അക്കാദമി ഫാക്കല്‍റ്റി അംഗം, കെ എസ് എഫ് ഇ ഡയറക്ടര്‍ ബോര്‍ഡ് അംഗം, സര്‍വ്വവിജ്ഞാനകോശം ഗവേണിങ് കൗണ്‍സില്‍ അംഗം, ജില്ല ആസൂത്രണ സമിതി അംഗം, അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മാര്‍ക്‌സിസം ഒരു കൈപ്പുസ്തകം, എന്താണ് ധനശാസ്ത്രം, ആസിയന്‍ കരാര്‍ കര്‍ഷകര്‍ക്കു മരണ വാറണ്ട്, പ്രതിസന്ധികള്‍ ഒഴിയുന്നില്ല, മാര്‍ക്‌സിസ്റ്റ് പദാവലി, ആഗോളവല്ക്കരണത്തിന്റെ രണ്ടു പതിറ്റാണ്ട് എന്നിവയാണ് പ്രധാന കൃതികള്‍. കൂടാതെ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതി വരുന്നു. ഭാര്യ : അഡ്വ. രുഗ്മിണി ഗംഗാധരന്‍ മക്കള്‍ : കെ ജി സൂരജ്, ഡോ. കെ ജി ചാന്ദിനി വിലാസം : കാരംവളപ്പില്‍ ബി-5, ചിത്രനഗര്‍ വട്ടിയൂര്‍ക്കാവ് പി ഒ തിരുവനന്തപുരം - 695013 ഫോണ്‍ : 9497811587, 0471-2361115
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും