പ്രൊഫ. ജി രാജശേഖരന്‍ നായര്‍

ജനനം 1946 ആഗസ്ത് 12 ന് തിരുവല്ലയില്‍ നെടുമ്പ്രത്ത്. അച്ഛന്‍ പയ്യമ്പള്ളില്‍ ഗോപാലപിള്ള. അമ്മ തെക്കേക്കൂറ്റ് ഗൗരിയമ്മ. ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജില്‍ ബിരുദപഠനം. ജബല്‍പ്പൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം; വിവിധ എന്‍ എസ് എസ് കോളേജുകളില്‍ അദ്ധ്യാപകന്‍. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ്, ഇലവുംതിട്ട മൂലൂര്‍ സ്മാരകം ചെയര്‍മാന്‍, പുരോഗമന കലാസാഹിത്യസംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്; ഇപ്പോള്‍ സി പി ഐ (എം) തിരുവല്ലാ ഏരിയ കമ്മിറ്റിയംഗം, പു ക സ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം, നിരണം കണ്ണശ സ്മാരക വൈസ് ചെയര്‍മാന്‍. അഗ്രഗാമി (കവിതാസമാഹാരം), സ്വാമി വിവേകാനന്ദനും ഭാരതീയ നവോത്ഥാനവും (പഠനം) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : ഗീത മക്കള്‍ : ശ്രീകുമാര്‍, മനോജ്, റാണി, ലക്ഷ്മി പേരക്കുട്ടികള്‍ : നന്ദന, ദേവാംഗി, ആദിത്യ, അര്‍ജ്ജുന്‍ വിലാസം : ഉഷസ്സ്, അഴിയിടത്തുചിറ തിരുവല്ല- 689 113 ഫോണ്‍ : 0469 - 2603166, 9847836640, 9400503166
തിരഞ്ഞെടുപ്പുമായി പൊരുത്തപ്പെടുന്ന ഗ്രന്ഥങ്ങൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല.