പ്രൊഫ. സി രവീന്ദ്രനാഥ്

തൃശൂര്‍ ജില്ലയില്‍ നെല്ലായിക്കടുത്ത് പന്തല്ലൂരില്‍ സ്‌കൂള്‍ അദ്ധ്യാപകനായ കുന്നത്തേരി തെക്കേമഠത്തില്‍ പീതാംബരന്‍ കര്‍ത്തയുടെയും ചേരാനെല്ലൂര്‍ ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി 1955 ല്‍ ജനനം. ജെ യു പി എസ് പന്തല്ലൂര്‍, ജി എന്‍ ബി എച്ച് എസ് കൊടകര, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ പുതുക്കാട്, സെന്റ് തോമസ് കോളേജ് തൃശൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ കെമിസ്ട്രി വിഭാഗം അദ്ധ്യാപകനായിരുന്നു. ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെയും സാക്ഷരത പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. സി പി ഐ (എം) പുതുക്കാട് ഏരിയാ കമ്മിറ്റി അംഗം. ഇപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസമന്ത്രിയാണ്. കൃതികള്‍: ആണവകരാര്‍ വസ്തുതകളും വിശദാംശങ്ങളും, ആണവകരാര്‍ അധിനിവേശത്തിന്റെ ഉടമ്പടിപത്രം, ആസിയാന്‍ കരാറിന്റെ യാഥാര്‍ത്ഥ്യങ്ങള്‍, നവലിബറല്‍ അഥവാ ദുരിതങ്ങളുടെ നയം, നിയമസഭാ പ്രസംഗങ്ങള്‍. ഭാര്യ : വിജയം (തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ കൊമേഴ്‌സ് വിഭാഗം അദ്ധ്യാപിക) മക്കള്‍ : ലക്ഷ്മിദേവി, ജയകൃഷ്ണന്‍ വിലാസം : ലക്ഷ്മിഭവന്‍, കാനാട്ടുകര, തൃശൂര്‍ ഫോണ്‍ : 9446048800
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും