ജനനം 1955 ഒക്‌ടോബര്‍ 12 ന് ചമ്പാട്. അച്ഛന്‍: മുണ്ടങ്ങാടന്‍ ഗോപാലന്‍ മേസ്തിരി, അമ്മ: നാണി. ബിരുദാനന്തര ബിരുദം നേടി. പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. വിശ്വദീപ്തി ചെറുകഥാ അവാര്‍ഡ്, ആശ്രയ ബാലസാഹിത്യ പുരസ്‌കാരം, ഗുരുസാഹിതി നോവല്‍ അവാര്‍ഡ്, അംബേദ്കര്‍ അവാര്‍ഡ്, പി നരേന്ദ്രനാഥ് നാടക അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, തുളുനാട് അവാര്‍ഡ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൃതികള്‍: അനന്തതയിലേക്ക്, പാതിവഴിയില്‍ (നോവലുകള്‍), ഒരേമുഖം (കഥ), ചിരുതത്തെയ്യം (കവിത), പാട്ടുകാരന്‍, ഈണം, ഇനി വൈകിയാല്‍, പരമാണുവിനെ പിളര്‍ന്ന മഹാശാസ്ത്രജ്ഞന്‍, ഒരുമിക്കാന്‍ ഒരുപാടു ദൂരം, ഒന്നാനാം കുന്നില്‍, കൊച്ചുമത്സ്യകന്യക, സൗമ്യദീപം, ഹെയ്ദി, പറക്കുന്ന നിറങ്ങള്‍, പച്ചപ്പിലേക്കു നോക്കുമ്പോള്‍, പക്ഷികളെ അറിയാം, ശാസ്ത്രത്തിലെ അത്ഭുതങ്ങള്‍, പാവങ്ങള്‍, മാനിഷാദ, കറുത്ത സുന്ദരന്‍ (ബാലസാഹിത്യം) തുടങ്ങി എണ്‍പതിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചു.
ഭാര്യ : ഗീത
മക്കള്‍ : പ്രേംജിത്ത്, പ്രജിന
മരുമകന്‍ : ഷിജിത്ത്
പേരമകള്‍ : അനിക
വിലാസം : പി ഒ ചമ്പാട്
കണ്ണൂര്‍ - 670694
ഫോണ്‍ : 9961800322