"കവി, മാധ്യമപ്രവര്‍ത്തകന്‍, വിദ്യാഭ്യാസം: എം എ, എല്‍ എല്‍ ബി.
കൃതികള്‍: സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം, കാലപ്രയാഗ, അവിചാരിതം, മഞ്ഞിനോടു വെയില്‍ എന്ന പോലെയും, അപരിഗ്രഹം (കവിതാസമാഹാരങ്ങള്‍), ശ്യാമമാധവം (കാവ്യാഖ്യായിക). കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, മഹാകവി പി-ഉള്ളൂര്‍-ചങ്ങമ്പുഴ അവാര്‍ഡുകള്‍ എന്നിവയടക്കം കാവ്യരംഗത്ത് മുപ്പതോളം പുരസ്‌കാരങ്ങള്‍. പാരായണത്തിന്റെ രീതിഭേദങ്ങള്‍, എന്തുകൊണ്ട് ഫാസിസം?, ദൃശ്യമാധ്യമങ്ങളും സംസ്‌കാരവും, കേവലത്വവും ഭാവുകത്വവും, ഇന്നിലേക്കൊരു ജാലകം (പ്രബന്ധസമാഹാരങ്ങള്‍).
മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ഈരണ്ടുവട്ടം. നാടകഗാനരചനയ്ക്കുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള സ്റ്റേറ്റ് ഗവണ്‍മെന്റ് അവാര്‍ഡ്, മീഡിയാട്രസ്റ്റ് അവാര്‍ഡ്, ഇന്‍ഡിവുഡ് മീഡിയ അവാര്‍ഡ്, മികച്ച ഇംഗ്ലീഷ് ഫീച്ചറിനുള്ള മാധവന്‍കുട്ടി അവാര്‍ഡ്, കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് തുടങ്ങിയവ മാധ്യമരംഗത്ത്. ഒരു വ്യാഴവട്ടക്കാലം പാര്‍ലമെന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന ദോഹാ സമ്മേളനത്തില്‍ 'ആധുനിക മുതലാളിത്തവും ജനാധിപത്യവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി, കൈരളി-പീപ്പിള്‍ ടിവിയില്‍ ന്യൂസ് ഡയറക്ടര്‍, ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തനം. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്.
അച്ഛന്‍ : ടി കെ നാരായണന്‍ നമ്പൂതിരി
ഭാര്യ : മനോരമ. മകള്‍: ജ്യോത്‌സ്‌നാ മഹേന്ദ്ര
വിലാസം : സൗപര്‍ണിക, വളഞ്ഞവട്ടം, തിരുവല്ല: 689104.
e-mail : advisorpcm@gmail.com"