പിണറായി വിജയൻ

പിണറായി വിജയൻ
കണ്ണൂർ ജില്ലയിലെ പിണറായിയിൽ 1944 മാർച്ച് 21ന് ജനിച്ചു. ബിരുദപഠനത്തിനുശേഷം സജീവ രാഷ്ട്രീയ ത്തിൽ കേരള വിദ്യാർഥി ഫെഡറേഷന്റെ സംസ്ഥാന പ്രസി ഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് കെ എസ് വൈ എഫിന്റെ സംസ്ഥാന പ്രസിഡന്റായി. 1964 ൽ സി പി ഐ (എം) അംഗമായി. കേരള സ്റ്റേറ്റ് കോ-ഓപ്പ റേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായിരുന്നു. കേരള നിയമസ ഭയിൽ 19 വർഷം അംഗമായിരുന്നു. 1996 മുതൽ 1998 വരെ കേരളത്തിലെ വൈദ്യുതി-സഹകരണവകുപ്പു മന്ത്രി. പവർകട്ടും ലോഡ് ഷെഡിങ്ങും നിലവിലിരുന്ന കാലത്ത് വൈദ്യുതിമന്ത്രിപദമേറ്റെടുക്കുകയും 1083 മെഗാവാട്ട് വൈദ്യുതി പുതുതായി ഉൽപ്പാദിപ്പിച്ച് കേരളത്തെ സ്വയം പര്യാപ്തതയിൽ എത്തിക്കുകയും ചെയ്തു. 1998 മുതൽ സി ചി ഐ (എം) സംസ്ഥാന സെക്രട്ടറി. 2002 മുതൽ സി പി ഐ (എം), പോളിറ്റ് ബ്യൂറോ അംഗം, നിലവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി.കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ രണ്ടാം തവണ 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു. ജനങ്ങൾക്കൊപ്പം, കേരളീയ നവോത്ഥാനം നേരി ടുന്ന വെല്ലുവിളി, ഇടതുപക്ഷം ചെയ്യേണ്ടത് എന്നീ കൃതി കളുടെ കർത്താവ്.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും