പെരുമ്പടവം ശ്രീധരന്‍

പെരുമ്പടവം ശ്രീധരന്‍
പെരുമ്പടവം ശ്രീധരന്‍ നാവലിസ്റ്റ്. കഥാകൃത്ത്. തിരക്കഥാകൃത്ത്. മൂവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തില്‍ 1940 ഫെബ്രുവരി 12 ന് ജനിച്ചു. കുട്ടിക്കാലം തൊട്ടേ സാഹിത്യത്തില്‍ താല്പര്യമുണ്ടായി. എഴുത്തിന്റെ ആരംഭം കവിതയിലായിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. അഭയം, അഷ്ടപദി, ആയില്യം, അന്തിവെയിലിലെ പൊന്ന്, കാല്‍വരിയിലേക്ക് വീണ്ടും, പ്രദക്ഷിണവഴി, എന്റെ ഹൃദയത്തിന്റെ ഉടമ, ഒരു സങ്കീര്‍ത്തനം പോലെ, അരൂപിയുടെ മൂന്നാം പ്രാവ്, ശംഖുമുദ്രയുള്ള വാള്‍, നാരായണം, ഒരു കീറ് ആകാശം എന്നീ നോവലുകളും വേനലില്‍ പൂക്കുന്ന മരം, ഇലത്തുമ്പുകളിലെ മഴ, ദൈവത്തിന്റെ കാട്ടിലെ ഒരില, ഡിസംബര്‍, രണ്ടു സങ്കടങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളുമാണ് പ്രധാന കൃതികള്‍. അഭയം കേരളശബ്ദം അവാര്‍ഡിനും, അഷ്ടപദി കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും, അന്തിവെയിലിലെ പൊന്ന് ഗള്‍ഫ് മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നോവലിസ്റ്റിനുള്ള അവാര്‍ഡിനും അര്‍ഹമായി. ഒരു സങ്കീര്‍ത്തനം പോലെ വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒന്‍പത് അവാര്‍ഡുകള്‍ നേടി - അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, വി ടി ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ദുബായ് കൈരളി കലാകേന്ദ്രം രജത ജൂബിലി സാഹിത്യ അവാര്‍ഡ്, മസ്‌കറ്റ് മലയാളി സമാജം സാഹിത്യ അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ് എന്നിങ്ങനെ. ഒരു സങ്കീര്‍ത്തനം പോലെ, അഭയം, നാരായണം ഉള്‍പ്പെടെ ചില കൃതികള്‍ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 12 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. സൂര്യദാഹത്തിന് കേരളാ സ്റ്റേറ്റ് ഫിലിം അവാര്‍ഡും, അഷ്ടപദിക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും, നിലാവിന്റെ ഭംഗിക്ക് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും കിട്ടി. കേരള സാഹിത്യ അക്കാദമിയിലും ഫിലിം സെന്‍സര്‍ ബോര്‍ഡിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡിലും അംഗമായിരുന്നു. വിലാസം : പെരുമ്പടവം വീട് തമലം, തിരുവനന്തപുരം 695 012
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും