പയ്യന്നൂര്‍ കുഞ്ഞിരാമന്‍

പയ്യന്നൂര്‍ കുഞ്ഞിരാമന്‍ : പയ്യന്നൂരില്‍ മഹാദേവഗ്രാമത്തിനടുത്ത രാമനാത്ത് വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞ് തൊഴിലാളിയായി. പ്രൈവറ്റായി പഠിച്ച് ബിരുദങ്ങള്‍ നേടി. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളില്‍നിന്ന് വിരമിച്ചു. പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗമാണ്. സാക്ഷരതാമിഷന്‍ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. വിവര്‍ത്തനം, ചരിത്രം, ജീവചരിത്രം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലായി 57 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്ത പുറത്തിറക്കുന്ന പതിനാറാമത്തെ ഗ്രന്ഥമാണിത്. 2005 ല്‍ അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു. ചിന്ത പുറത്തിറക്കിയ കൃതികള്‍: ചാര്‍വാകന്‍ (നോവല്‍), പിറവി, നിരഞ്ജനയുടെ കഥകള്‍, കാവേരി എന്റെ രക്തം (വിവര്‍ത്തനം), ഒരേയൊരു പി ജി - ജീവചരിത്രം, ഒറ്റക്കാലന്‍ ഞണ്ട്, ഏലംകുളത്തെ കുഞ്ചു, എനിക്കും വേണം സ്വാതന്ത്ര്യം, കളിയാട്ടക്കഥകള്‍, കൃതികള്‍ കഥകള്‍, കുട്ടികളുടെ നായനാര്‍, പുരാണത്തിലെ അമ്മമാര്‍, പുരാണത്തിലെ കുട്ടികള്‍, ബീര്‍ബലിന്റെ തമാശകള്‍, ഇ എം എസ് കഥകള്‍ (ബാലസാഹിത്യം). ഭാര്യ : സത്യഭാമ എ കെ മക്കള്‍ : സബിത, സൂരജ് വിലാസം : 'ശ്രീഹരി', ചാലക്കോട് പി ഒ പയ്യന്നൂര്‍ - 670307 കണ്ണൂര്‍ ജില്ല ഫോണ്‍ : 9447209774"
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

11 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

11 ഇനങ്ങൾ

ഓരോ പേജിലും