കണ്ണൂര്‍ ജില്ലയില്‍, തലശ്ശേരിയില്‍, മൊകേരി ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: കെ വി അച്യുതന്‍. അമ്മ: കെ പി ദേവൂട്ടി. ആരോഗ്യവകുപ്പില്‍നിന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി വിരമിച്ചു. ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യസംഘം, ഐ വി ദാസ് ഗ്രന്ഥാലയം & പഠന ഗവേഷണ കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തകനാണ്. അമേച്വര്‍ നാടകവേദിയോടൊപ്പം പ്രവര്‍ത്തിക്കുന്നു. നാടക സംവിധാനം, ചെറുകഥാരചന എന്നിവയ്ക്ക് വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃതികള്‍: കനലെരിയുന്ന നാട്ടുപാതകള്‍ (കഥാസമാഹാരം), പെരുന്തീ പെയ്യുന്ന താഴ്‌വാരങ്ങള്‍ (സാമുഹിക നാടകം), രക്ഷകന്‍കുന്നിന്റെ കൂട്ടുകാര്‍ (കുട്ടികളുടെ നാടക സമാഹാരം), ആരോഗ്യം വിചാരം (കുറിപ്പുകള്‍).
ഭാര്യ : ഷജിന എം
മക്കള്‍ : അക്ഷയ് പി ഷജിന്‍, ഋതവര്‍ണ്ണ പി എസ്
വിലാസം : ശാരദ നിലയം
പി ഒ ചമ്പാട്-670 694
ഫോണ്‍ : 9446449978