പള്ളിയറ ശ്രീധരന്‍

1950 ജനുവരി 17 ന് കണ്ണൂര്‍ ജില്ലയിലെ എടയന്നൂരിനടുത്ത് ജനിച്ചു. കൂടാളി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. ജോലിയില്‍നിന്ന് വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി ഗ്രന്ഥരചനയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. ഡല്‍ഹിയില്‍നിന്ന് ഓറിയന്റേഷന്‍ കോഴ്‌സ് (ഇഇഞഠ), റിസോഴ്‌സ് പേഴ്‌സണ്‍ ട്രെയിനിങ് കോഴ്‌സ് (ചഇഋഞഠ) എന്നിവയടക്കം നിരവധി കോഴ്‌സുകളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടിയും ചഇഋഞഠക്ക് വേണ്ടിയും ഗ്രന്ഥരചനയില്‍ സഹകരിച്ചിട്ടുണ്ട്. ദൃശ്യ-പത്രമാധ്യമങ്ങളില്‍ സജീവം. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ഗണിതകൃതികളുടെ രചയിതാവ്. മലയാളത്തില്‍ ഗണിതശാസ്ത്രസാഹിത്യശാഖ രൂപപ്പെടുത്തി. ഇപ്പോള്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ഭീമ പ്രത്യേക പുരസ്‌കാരം, ഭാരത് എക്‌സലന്‍സ് അവാര്‍ഡ്, സുഭദ്രകുമാരി ചൗഹാന്‍ ജന്മശതാബ്ദി പുരസ്‌കാരം, ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യ അവാര്‍ഡ് (സംഖ്യകളുടെ കഥ), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പൂജ്യത്തിന്റെ കഥ), ആശ്രയ ബാലസാഹിത്യ അവാര്‍ഡ് (അത്ഭുത സംഖ്യകള്‍), അദ്ധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ് (സംഖ്യകളുടെ ജാലവിദ്യകള്‍), സമന്വയ ബാലസാഹിത്യ അവാര്‍ഡ്, മികച്ച ശാസ്ത്രഗ്രന്ഥത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, കെ തായാട്ട് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. നൂറ്റമ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലാസം : ഡയറക്ടര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം. ഫോണ്‍ : 9847178201, ണലയശെലേ : ംംം.ുമഹഹശ്യമൃമൃെലലറവമൃമി.ശി ഋാമശഹ : ുമഹഹശ്യമൃമൃെലലറവമൃമി@ഴാമശഹ.രീാ.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും