1983 മെയ് 21 ന് കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാംപൊതിയില്‍ പരേതനായ കല്ലിങ്കീല്‍ കുഞ്ഞിക്കണ്ണന്റെയും തങ്കമണിയുടെയും മകനായി ജനനം.
ജി എല്‍ പി സ്‌കൂള്‍ കീക്കാങ്കോട്ട്, ജി എച്ച് എസ് മടിക്കൈ കക, നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്, എല്‍ ബി എസ് എഞ്ചിനീയറിങ് കോളേജ് കാസര്‍ഗോഡ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം.
ജനം, വെള്ളരിപ്പാടം, കിടപ്പറസമരം, ഉള്ളാള്‍ എന്നീ കഥാസമാഹാരങ്ങള്‍. കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ്, ഇതാ ഇന്ന് മുതല്‍: ഇതാ ഇന്നലെ വരെ എന്നീ ലേഖനസമാഹാരങ്ങള്‍. 18+, ഉച്ചമഴയിലെ തുമ്പികള്‍, മരണമുണ്ടാക്കിക്കളിക്കാം, ഗഹനം എന്നീ കഥകള്‍ സിനിമയായിട്ടുണ്ട്. കന്യക ടാക്കീസ് എന്ന സിനിമയുടെ കഥയും തിരക്കഥയും.
മികച്ച തിരക്കഥയ്ക്കുള്ള ന്യൂയോര്‍ക്ക് ഫിലിംഫെസ്റ്റിവല്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം, എസ് ബി ടി കഥാഅവാര്‍ഡ്, തുഞ്ചത്തെഴുത്തച്ഛന്‍ അവാര്‍ഡ്, കുഞ്ഞുണ്ണി മാഷ് സമ്മാനം, മാധവിക്കുട്ടി പുരസ്‌കാരം, ഇ പി സുഷമ-എന്‍ഡോവ്‌മെന്റ്, മലയാള മനോരമ-ശ്രീ കഥാപുരസ്‌കാരം, മാധ്യമം പുരസ്‌കാരം, ഭാഷാപോഷിണി അവാര്‍ഡ്, പൂന്താനം പുരസ്‌കാരം, പി എ ഹനീഫ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍.
മാതൃഭൂമിയില്‍ ജോലി ചെയ്യുന്നു.
ഭാര്യ : മനീഷ നാരായണ്‍
വിലാസം : സിസ്റ്റം സൂപ്പര്‍വൈസര്‍
മാതൃഭൂമി, കൊല്ലം-691003.
email : shajikumarshaji@gmail.com
Phone : 9846642578