പി ശ്രീകല

പി ശ്രീകല
അദ്ധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായ ശ്രീ. പുറയത്ത് ഗോപിയുടെയും സീതാലക്ഷ്മി ടീച്ചറുടെയും മകള്‍. നിയമസഭാ മുന്‍ സാമാജികന്‍ ശ്രീരാമകൃഷ്ണന്‍, ഷാര്‍ജ മാസ്സ് സാഹിത്യവേദി കണ്‍വീനര്‍ ശ്രീപ്രകാശ് എന്നിവര്‍ സഹോദരങ്ങള്‍. ഭര്‍ത്താവ് പ്രേംകുമാര്‍, മക്കള്‍ ആര്‍ദ്രയും ദയയും. 2019-2020 ല്‍ ദുബായിലെ 'ഓര്‍മ്മ' സാംസ്‌കാരിക സംഘടന വൈസ് പ്രസിഡന്റ്. ലോക കേരളസഭ പ്രത്യേക ക്ഷണിതാവ്. മലയാളം മിഷന്‍ ദുബായ് മേഖലാ കണ്‍വീനര്‍. നോര്‍ക്ക പ്രൈവറ്റ് ഹെല്‍പ്പ് ഡെസ്‌ക് വോളന്റിയര്‍. ആനുകാലികങ്ങളിലും പ്രവാസി പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. അഭിമുഖങ്ങള്‍, യാത്രാവിവരണങ്ങള്‍, കവിതകള്‍, കഥകള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ മറക്കാന്‍ മറന്നത് (എഴുത്തുകാരികളുടെ ഓര്‍മ്മപ്പെയ്ത്ത്), ഒറ്റയിതള്‍ വസന്തം (അറബ് കഥകളുടെ തര്‍ജ്ജമ) എന്നിവയില്‍ ഭാഗമായിരുന്നു. ആദ്യ പുസ്തകം ഈ ചില്ലയില്‍ നിന്ന് കൗമാരത്തിലേക്ക് പറക്കാം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, അദ്ധ്യാപക ബിരുദം (ഒറ്റപ്പാലം NSS കോളേജ്/NSS ട്രെയിനിങ് കോളേജ്). ജോലി : Asst Manager - Internal Sales and Customer Service, Emirates Shipping Line, Dubai.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും