പി എസ് രാധാകൃഷ്ണന്‍

പി എസ് രാധാകൃഷ്ണന്‍
"1967 ല്‍ ജനനം. കോട്ടയം സി എം എസ്, ബസേലിയസ്, ചങ്ങനാശ്ശേരി എസ് ബി എന്നീ കലാലയങ്ങളില്‍ വിദ്യാഭ്യാസം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്നും ഭാരതീയ സൗന്ദര്യദര്‍ശനത്തിന്റെ സ്വാധീനം മലയാളവിമര്‍ശനത്തില്‍ എന്ന വിഷയത്തില്‍ പി എച്ച് ഡി. 1995 മുതല്‍ 2010 വരെ ശ്രീശങ്കരാചാര്യസംസ്‌കൃതസര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ അദ്ധ്യാപകന്‍. 2010 മുതല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍. 2012 സെപ്തംബര്‍ 3 മുതല്‍ 2016 ജൂലൈ 31 വരെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറായിരുന്നു. ഇപ്പോള്‍ പ്രൊഫസറും ഡീനുമാണ്. യു ജി സി ഗവേഷണപദ്ധതിയുടെ ഭാഗമായി ജനപ്രിയസാഹിത്യത്തിലും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫെല്ലോഷിപ്പില്‍ ദേശീയതയും സിനിമയും എന്ന വിഷയത്തിലും ഉപരിപഠനം. മികച്ച ചലച്ചിത്രനിരൂപകനുള്ള ദേശീയപുരസ്‌കാരം (സുവര്‍ണ്ണകമല്‍ 2012), നിരൂപണത്തിനും പഠനഗ്രന്ഥത്തിനുമുള്ള കേരളസംസ്ഥാനപുരസ്‌കാരം (2008, 2009, 2010), കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് (2005, 2008, 2013) ഭാവനയുടെ ചരിത്രാവര്‍ത്തം: മലയാളകഥയുടെ കാലാവസ്ഥകള്‍ എന്ന പഠനത്തിന് സാഹിത്യനിരൂപണത്തിനുള്ള തായാട്ട് അവാര്‍ഡ് (2012) എന്നിവ ലഭിച്ചിട്ടുണ്ട്. കുട്ടികൃഷ്ണമാരാരുടെ സൗന്ദര്യദര്‍ശനം (1999), സാഹിത്യം ചരിത്രം സംസ്‌കാരം: മാറുന്ന സമവാക്യങ്ങള്‍ (2005), കുട്ടികൃഷ്ണമാരാര്(2010), ചരിത്രവും ചലച്ചിത്രവും ദേശ്യഭാവനയുടെ ഹര്‍ഷമൂല്യങ്ങള്‍(2010), ഭാവനയുടെ ചരിത്രാവര്‍ത്തം: മലയാളകഥയുടെ കാലാവസ്ഥകള്‍(2012), ദൃശ്യഹര്‍ഷത്തിന്റെ സമയരേഖകള്‍: ഇന്ത്യന്‍സിനിമയുടെ 100 വര്‍ഷങ്ങള്‍(2013), മാരാരും മലയാളവിമര്‍ശനവും: രസധ്വനി വായനകള്‍(2016) എന്നിവ പ്രധാനകൃതികള്‍. ഭാര്യ : പ്രിയ മകന്‍ : അമ്പു വിലാസം : പ്രൊഫസര്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മഹാത്മാഗാന്ധി സര്‍വ്വകലാശാല പി ഡി ഹില്‍സ് പി ഒ കോട്ടയം 686 560 drradhakrishnanps@gmail.com Ph : 9446567097"
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും