പി രാജീവ്

തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനനം. പിതാവ് : പി വാസുദേവന്‍ (റിട്ടേയര്‍ഡ് റവന്യൂ ഇന്‍സ്‌പെക്ടര്‍). മാതാവ്: രാധാ വാസുദേവന്‍. കടുപ്പശ്ശേരി, കല്ലേറ്റുംകര, മേലഡൂര്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സെന്റ് പോള്‍സ് കോളേജ് കളമശ്ശേരി, ഗവണ്‍മെന്റ് ലോ കോളേജ് എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി, സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദേശാഭിമാനി പത്രത്തിന്റെ റസിഡന്റ് എഡിറ്ററായിരുന്നു. ഇപ്പോള്‍ സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം, രാജ്യസഭാംഗം. അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഇപ്പോള്‍ ഫൈനാന്‍സ് സ്റ്റാന്റിങ് കമ്മിറ്റിയിലും പെറ്റീഷന്‍ കമ്മിറ്റിയിലും പ്രവര്‍ത്തിക്കുന്നു. കയര്‍ ബോര്‍ഡ് അംഗമാണ്. 2006 ലെ മികച്ച എഡിറ്റോറിയലിനുള്ള പന്തളം കേരളവര്‍മ്മ അവാര്‍ഡ് ലഭിച്ചു. ക്യൂബ, ബ്രസീല്‍, ജര്‍മനി, ഇംഗ്ലണ്ട്, റഷ്യ, ഒമാന്‍, അമേരിക്ക, സൗദി, യു എ ഇ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കൃതികള്‍: ആഗോളവല്‍ക്കരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളിലെ വ്യതിയാനങ്ങള്‍, 1957 ഇ എം എസ് മന്ത്രിസഭ ചരിത്രവും രാഷ്ട്രീയവും (എഡിറ്റര്‍), പുരയ്ക്കുമേല്‍ ചാഞ്ഞ മരം (എഡിറ്റര്‍). ഭാര്യ : വാണി കേസരി കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അധ്യാപിക മക്കള്‍ : ഹൃദ്യ, ഹരിത വിലാസം : തിരുനിലത്ത് റോഡ് കൊച്ചി യൂണിവേഴ്‌സിറ്റി പി ഒ email : prajeevcpm@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും