ജനനം എറണാകുളം ജില്ലയിലെ കിഴകൊമ്പില്‍ 1956 ഫെബ്രുവരി 12-ന്. പിതാവ്: പന്നിമറ്റത്തില്‍ കുമാരന്‍, മാതാവ്: ഒറവക്കുഴിയില്‍ കാര്‍ത്ത്യായനിയമ്മ. കിഴകൊമ്പ് എല്‍ പി സ്‌കൂള്‍, കൂവേരി കൊട്ടക്കാനം യു പി സ്‌കൂള്‍, കൂത്താട്ടുകുളം ഹൈസ്‌കൂള്‍, ചപ്പാരപ്പടവ് സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍നിന്നും ബി എസ് സി സുവോളജിയില്‍ റാങ്കോടെ ബിരുദം. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍നിന്നും എല്‍ എല്‍ ബി. അഡ്വക്കേറ്റ് ജനറലായിരുന്ന എം കെ ദാമോദരന്റെ ജൂനിയറായി 1982 ല്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. തലശ്ശേരി ജില്ലാ കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളില്‍ മുപ്പതുവര്‍ഷത്തെ പ്രാക്ടീസ്. നിരവധി വിവാദ കേസുകളില്‍ ഹാജരായിട്ടുണ്ട്. 2006 മുതല്‍ 2009 വരെ തലശ്ശേരിയില്‍, കണ്ണൂര്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. വിദ്യാര്‍ത്ഥി ഫെഡറേഷന്‍, യുവജന ഫെഡറേഷന്‍ കൂടാതെ നിരവധി ട്രേഡ് യൂണിയനുകളുടെയും കലാ-സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വം വഹിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ ആള്‍ കേരള ലൈസന്‍സ്ഡ് വയര്‍മെന്‍സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍.
മഹാഭാരതം സുയോധനപര്‍വ്വം ആദ്യനോവലാണ്.
ഭാര്യ : കെ ഉഷ
മക്കള്‍ : അനൂയ വിജയന്‍ (എഞ്ചിനീയര്‍, യു എസ് എ)
ബിന്ദിയ വിജയന്‍ (ഡോക്ടര്‍)
വിലാസം : കുയിലാനിക്കല്‍ വീട്
ഹോളോവേ റോഡ്
തലശ്ശേരി 670 101
ഫോണ്‍ : 94471 94422- 9447594422
ഇ-മെയില്‍ :pkvijayanadvocate@gmail. com