പി ജി സദാനന്ദന്‍

പി ജി സദാനന്ദന്‍
ജനനം: 24-11-1954. അച്ഛന്‍: കെ പി ഉമാപ്രസാദ്, അമ്മ: കെ പി ഗൗരി (ഇരുവരും ഓര്‍മ്മയായി). ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്കുവേണ്ടി ഒട്ടേറെ പരിപാടികള്‍ രചിച്ച് സംവിധാനം ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ് (രചനാ വിഭാഗം) - 2019 ജൂറിമെമ്പറായി പ്രവര്‍ത്തിച്ചു. പൊതുവിദ്യാഭ്യാസവകുപ്പില്‍നിന്നും അസി. പ്രോവിഡന്റ് ഫണ്ട് ഓഫീസര്‍ (തിരുവനന്തപുരം ജില്ല) ആയി 2010 മാര്‍ച്ചില്‍ വിരമിച്ചു. ഒരുമ മാസികയുടെ അസോസിയേറ്റ് എഡിറ്ററായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അംഗീകാരങ്ങള്‍/പുരസ്‌കാരങ്ങള്‍: കേരള കലാസാഹിത്യസമിതി അവാര്‍ഡ് (മഹാനദി - നോവല്‍- 2005), കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ്, മിശ്രവിവാഹ സമിതി അവാര്‍ഡ്, വഞ്ചിനാട് കലാവേദി അംഗീകാരം (സിനിമയുടെ നീതിസാരം - 2006), തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ്, ശ്രേഷ്ഠഭാഷാ മലയാളം ശാസ്ത്ര-കലാ-സാഹിത്യ-സാംസ്‌കാരിക വേദി അവാര്‍ഡ് (നാടകം: കലയും കാഴ്ചയും - 2015), ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി അവാര്‍ഡ്, ശ്രേഷ്ഠഭാഷാ മലയാളം ശാസ്ത്ര-കലാ-സാഹിത്യ-സാംസ്‌കാരികവേദി അവാര്‍ഡ് (ചലച്ചിത്രം: അടരുകളും അടിവേരുകളും - 2016) മുതലായവ കൃതികള്‍: തരിശുനിലങ്ങള്‍ക്കപ്പുറം, വേനലിലെ സ്വപ്നങ്ങള്‍, മഹാനദി, ആലയമണികള്‍, മൗസലപര്‍വ്വം (നോവല്‍), വഴിമുട്ടിയവര്‍, യാത്രകള്‍ ഇങ്ങനെയൊക്കെയാണ്, വാടകവീടുകള്‍ (കഥകള്‍), ബാലസാഹിത്യ മഞ്ജരി, ആശാന്റെ കാവ്യകഥകള്‍, ടോള്‍സ്റ്റോയ് കഥകള്‍ (ബാലസാഹിത്യം), സിനിമാക്വിസ് (പ്രശ്‌നോത്തരി), സിനിമയുടെ നീതിസാരം, ചലച്ചിത്രം: അടരുകളും അടിവേരുകളും, സിനിമയുടെ വ്യാകരണഭേദങ്ങള്‍ (ചലച്ചിത്രകലാപഠനം), നാടകം: കലയും കാഴ്ചയും, നാടകത്തിന്റെ നാനാര്‍ത്ഥങ്ങള്‍ (നാടകകലാപഠനം), ഇഗ്മാര്‍ ബര്‍ഗ്മാന്‍ (ലഘുജീവചരിത്രം), അച്യുതന്‍കുട്ടി ആരായിരുന്നു? (നാടകം). ഭാര്യ : ടി ശ്യാമളഅമ്മ മക്കള്‍ : എസ് ലോററ്റ്, എസ് ലോവല്‍, എസ് തനൂജ ശരണ്‍ എന്നിവര്‍. മരുമക്കള്‍ : എസ് മിനിലോററ്റ്, എസ് ശരണ്‍കുമാര്‍ പേരക്കുട്ടികള്‍ : പൂജ ലോററ്റ്, നിരഞ്ജന്‍ ശരണ്‍, അമര്‍നാഥ് ലോവല്‍, നേഹലോററ്റ്, നിവേദ് ശരണ്‍. മേല്‍വിലാസം : ഗൗരീശങ്കരം, ജനശക്തി നഗര്‍- 74 ബി, പോങ്ങുംമൂട്, മെഡിക്കല്‍ കോളേജ് പി ഒ, തിരുവനന്തപുരം. പിന്‍: 695011. ഫോണ്‍ : 9446492457
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും