പി ചിന്മയന്‍ നായര്‍

1947 ല്‍ തിരുവനന്തപുരം താലൂക്കിലെ ചെറുപാലോട് ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: വിളപ്പില്‍ എം പദ്മനാഭപിള്ള, അമ്മ: കമലാക്ഷിയമ്മ. വട്ടിയൂര്‍ക്കാവ് പ്രൈമറി സ്‌കൂള്‍, പേരൂര്‍ക്കട മിഡില്‍ സ്‌കൂള്‍, ശാസ്തമംഗലം രാജാ കേശവദാസ് ഹൈസ്‌കൂള്‍, മഹാത്മാഗാന്ധി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. നിരവധി കുട്ടിക്കഥകളും കവിതകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. സാക്ഷരതാ പ്രസ്ഥാനത്തിന്റെ പ്രാരംഭകാലത്ത് അന്നത്തെ വട്ടിയൂര്‍ക്കാവ് പഞ്ചായത്തുതല പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്ക് വഹിച്ചു. തിരുവനന്തപുരം കവിതാ സദസ്സില്‍ അംഗം. കളിവീണ ബാലമാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയും കുറച്ചുകാലം പ്രവര്‍ത്തിച്ചു. ചെണ്ടക്കാരന്‍ കുഞ്ചു എന്ന ആദ്യ കഥാസമാഹാരത്തിന് കഥ/നോവല്‍ വിഭാഗത്തില്‍ 1997 ലെ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചു. കൂടാതെ തിരുവനന്തപുരം ലളിതകലാവേദി ഏര്‍പ്പെടുത്തിയ 2000 ത്തിലെ കഥകള്‍ക്കുള്ള ബാലസാഹിത്യ അവാര്‍ഡും കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ 2007 ലെ ഒരു പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നല്ല ചങ്ങാതി (കഥകള്‍- ബാലസാഹിത്യം), ശംഖുപുള്ളിയുള്ള പൂച്ച (കുട്ടികളുടെ നോവല്‍), മണികെട്ടിയ കുറുക്കന്‍ (കഥകള്‍ - ബാലസാഹിത്യം), ഉത്സവം (കവിതകള്‍ - ബാലസാഹിത്യം) ഒറ്റക്കണ്ണന്‍ സായ്പിന്റെ ശിക്കാറും സ്വാതന്ത്ര്യസമരവും (ചെറുകഥകള്‍), ആയിരത്തൊന്ന് രാത്രികള്‍ (പുനരാഖ്യാനം), ഷെര്‍ലക്‌ഹോംസ് (സമ്പൂര്‍ണ്ണ പുനരാഖ്യാനം), ഭാരതത്തിലെ മഹര്‍ഷിമാര്‍, വടക്കന്‍ പാട്ടിലെയും തെക്കന്‍ പാട്ടിലെയും കഥകള്‍, പറയിപെറ്റ പന്തിരുകുലം, ഡ്രാക്കുള (പുനരാഖ്യാനം), കാളിദാസ കാവ്യകഥകള്‍, കഥാസരിത് സാഗരം (പുനരാഖ്യാനം), ടോള്‍സ്റ്റോയ് കഥകള്‍ (പുനരാഖ്യാനം), ചിലപ്പതികാരം (കഥാവ്യാഖ്യാനം) എന്നിവ കൂടാതെ കഥ പറയുന്ന നിഘണ്ടു, വ്യാസന്‍ പറഞ്ഞ കഥകള്‍ എന്നീ ബൃഹദ് ഗ്രന്ഥങ്ങളുടെ രചനയില്‍ പ്രധാന പങ്കുവഹിച്ചു. ഭാര്യ : മഹേശ്വരിയമ്മ മക്കള്‍ : പ്രശോഭ്, പ്രശാന്ത് വിലാസം : 'ഇടം', മണികണ്‌ഠേശ്വരം പി ഒ തിരുവനന്തപുരം - 13 മൊബൈല്‍ : 9349809848
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും