നടയ്ക്കല്‍ പരമേശ്വരന്‍പിള്ള

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പള്ളിപ്പുറത്ത് 1931 മെയ് 25 ന് ജനിച്ചു. അച്ഛന്‍: തോട്ടുങ്കല്‍ കേശവപിള്ള, അമ്മ: നടയ്ക്കല്‍ കാര്‍ത്ത്യായനിയമ്മ. പള്ളിപ്പുറം സെന്റ് മേരീസ് സ്‌കൂളില്‍ നിന്ന് നാലാം ക്ലാസ് ജയിച്ചു. 1945 ല്‍ ഇന്ത്യാ കോഫീ ഹൗസിലെ ജീവനക്കാരനായി. ഇന്ത്യാ കോഫീ ബോര്‍ഡ് ലേബര്‍ യൂണിയന്റെ (എ ഐ ടി യു സി) സംഘാടകനും നേതാവും. യൂണിയന്റെ ബെല്ലാറി, തൃശൂര്‍, കോയമ്പത്തൂര്‍, മദിരാശി, ഊട്ടി, കോട്ടയം ശാഖകളുടെ സെക്രട്ടറി, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, കേരള സംസ്ഥാന കണ്‍വീനര്‍ എന്നിവയടക്കമുള്ള പദവികള്‍ വഹിച്ചു. 1957 ല്‍ കോഫീഹൗസില്‍നിന്നു പിരിച്ചുവിടുമ്പോള്‍ കേരള സംസ്ഥാന സെക്രട്ടറി. കേരളത്തില്‍ ഇന്ത്യന്‍ കോഫീ ഹൗസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനു നേതൃത്വം നല്കി. ഓള്‍ ഇന്ത്യാ കോഫീ വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഫെഡറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഡെ. ചെയര്‍മാന്‍, ചെയര്‍മാന്‍ പദവികളും വഹിച്ചു. ഇന്ത്യന്‍ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രമായ കോഫീഹൗസിന്റെ കഥ 2005 ല്‍ പ്രസിദ്ധീകരിച്ചു. 2010 ഡിസംബര്‍ 17 ന് നിര്യാതനായി. ഭാര്യ : കാട്ടിപ്പറമ്പില്‍ ലളിതമ്മ മക്കള്‍ : എന്‍ പി ചന്ദ്രശേഖരന്‍, എന്‍ പി ഗിരീശന്‍, എന്‍ പി മുരളി, എന്‍ പി സുനിത
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും