ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്‌

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തില്‍ ജനനം. അന്തിക്കാട് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, ശ്രീ കേരളവര്‍മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. യു ജി സി ധനസഹായത്തോടെ സ്‌കൂള്‍ ഓഫ് ഡ്രാമ കേന്ദ്രമാക്കി, കേരളത്തിലെ ബോധനനാടകവേദി എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് കോഴിക്കോട് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി. വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും റിസര്‍ച്ച് ഗൈഡായും പ്രവര്‍ത്തിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, കേരള സംഗീത നാടക അക്കാദമി എന്നിവയിലെ ഭരണസമിതി അംഗമായിരുന്നിട്ടുണ്ട്. ഏറ്റവും നല്ല നാടകവിമര്‍ശനഗ്രന്ഥത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് 1997 ലും കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് 2010 ലും ലഭിച്ചു. എസ് എന്‍ ട്രസ്റ്റിനു കീഴിലുള്ള നാട്ടിക, കണ്ണൂര്‍, ചേളന്നൂര്‍, ഷൊര്‍ണ്ണൂര്‍ കോളേജുകളില്‍ മലയാളം അധ്യാപകനായി മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തിച്ചു. നാട്ടിക എസ് എന്‍ കോളേജുകളില്‍ മലയാളം വകുപ്പുമേധാവിയായിരിക്കെ, 2006 ആഗസ്റ്റില്‍ കേരള കലാമണ്ഡലം കല്‍പ്പിതസര്‍വകലാശാലയുടെ സ്‌പെഷ്യല്‍ ഓഫീസറായി കേരള സര്‍ക്കാര്‍ നിയമിച്ചു. തുടര്‍ന്ന് കലാമണ്ഡലത്തിന്റെ സെക്രട്ടറിയായും 2007 ല്‍ സര്‍വകലാശാലാപദവി സര്‍ക്കാര്‍ അംഗീകരിച്ചതോടെ ആദ്യ രജിസ്ട്രാര്‍ ആയും നിയമിതനായി. വാതായനങ്ങള്‍ (സാഹിത്യവിമര്‍ശനം), പ്രേക്ഷകരുടെ അരങ്ങ്, നാടകം: പാഠവും പ്രയോഗവും (നാടകപഠനങ്ങള്‍), കേരളത്തിലെ ബോധനനാടകവേദി (ഗവേഷണപഠനം); തെരുവുനാടകം: സിദ്ധാന്തവും പ്രയോഗവും, നവീനനാടകങ്ങള്‍ (സമാഹാരങ്ങള്‍); ഏകാന്തപഥിക (ജീവചരിത്രം) സെത്‌സ്വാനിലെ നല്ല സ്ത്രീ (പരിഭാഷ), തൊഴില്‍കേന്ദ്രത്തിലേക്ക് (നാടകം); കൂത്തമ്പലം (മോണോഗ്രാഫ്); മോഹിനിയാട്ടം -- ഒരു കൈപ്പുസ്തകം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. ഭാര്യ : ബീന കെ ആര്‍ (റവന്യൂവകുപ്പ് ഉദ്യോഗസ്ഥ) വിലാസം : രാഗലയ, പൂങ്കുന്നം തൃശൂര്‍-2 ഫോണ്‍ : 9995431033 email : graman. nr @ gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും