ആലപ്പുഴ ജില്ലയില്‍ മുഹമ്മയില്‍ ജനനം. അച്ഛന്‍: വേലിക്കകത്ത് ചിറയില്‍ കുഞ്ഞിക്കുട്ടന്‍. അമ്മ: കാളിക്കുട്ടി.
മുഹമ്മ സി എം എസ് എല്‍ പി സ്‌കൂള്‍, ആര്യക്കര മിഡില്‍ സ്‌കൂള്‍, കണിച്ചുകുളങ്ങര ഹൈസ്‌കൂള്‍, ആലപ്പുഴ എസ് ഡി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ബാലസാഹിത്യ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടി.
കുട്ടികളുടെ സഖാവ്, കള്ളന്‍ കുഞ്ഞപ്പന്‍, മണിയന്‍ പൂച്ച മണി കെട്ടി, കുസൃതിക്കുട്ടന്‍, കോമുണ്ണിയുടെ ദുഃഖം, പുസ്തകം വളര്‍ത്തിയ കുട്ടി, സ്വാതന്ത്ര്യം ജന്മാവകാശം, ഉണ്ണിമോനും കുരുവികളും, കുറുക്കന്മാര്‍ തുടങ്ങിയവ പ്രസിദ്ധീകൃത കൃതികള്‍.
അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വിലാസം : അനീഷ് കോട്ടേജ്
മുഹമ്മ
ആലപ്പുഴ 688 525