മൊയ്തീന്‍ മുഴക്കുന്ന്‌

1964 ഏപ്രില്‍ 25 ന് ടി കെ കാദറിന്റെയും എ കെ മറിയത്തിന്റെയും മകനായി കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നില്‍ ജനിച്ചു. മുഴക്കുന്ന് ഗവ. യു പി സ്‌കൂള്‍, ജി എച്ച് എസ് എട്ടിക്കുളം, തളിപ്പറമ്പ സര്‍ സയിദ് കോളേജ്, ജി ബി ടി എസ് പാലയാട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1985 ല്‍ തലശ്ശേരി കോളോത്ത് വളപ്പ് എല്‍ പി എസില്‍ ജോലിയില്‍ പ്രവേശിച്ചു. 1990 ല്‍ പി എസ് സി വഴി മുഴക്കുന്ന് ഗവ. യു പി സ്‌കൂളില്‍ വന്നു. ഡി പി ഇ പി അദ്ധ്യാപക പരിശീലനങ്ങളില്‍ ഡി ആര്‍ ജിയായി. 2003-05 എസ് എസ് എ യില്‍ ആര്‍ ആര്‍ സി ട്രെയ്‌നര്‍. തുടര്‍ന്ന് ജി എച്ച് എസ് എസ് പാലയില്‍. ഇപ്പോള്‍ മുഴക്കുന്ന് ഗവ. യു പി സ്‌കൂളില്‍ അദ്ധ്യാപകന്‍. 2008 ല്‍ ജലസൂത്രങ്ങള്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അക്ഷരമുറ്റത്തില്‍ പഠനോപകരണം നിര്‍മ്മിക്കാം എന്ന പംക്തി എഴുതുന്നു. 250 ഒറ്റവരിക്കഥകള്‍ എഴുതിയിട്ടുണ്ട്. 'വരൂ,' വാക്കുണ്ടാക്കിക്കളിക്കാം, ഉച്ചാരണം മെച്ചമാക്കാം എന്നീ ക്രിയാ ഗവേഷണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 2000 ല്‍ കണ്ണൂര്‍ ഡയറ്റ് ഇന്നവേറ്റീവ് ടീച്ചര്‍ അവാര്‍ഡ്, 2001 ലും 2008 ലും ലേബര്‍ ഇന്ത്യ അദ്ധ്യാപക പ്രതിഭാപുരസ്‌കാരം, 2003 ല്‍ മനോരമ-എയര്‍ ഇന്ത്യാ അദ്ധ്യാപക പ്രതിഭാ പുരസ്‌കാരം, 2007 ല്‍ അജിത് ബാലകൃഷ്ണന്‍ (മുംബൈ) കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ്-നൂതനാദ്ധ്യാപക അവാര്‍ഡ്, 2008 ല്‍ ആചാര്യ അവാര്‍ഡ് (സി പി ചാണ്ടി മെമ്മോറിയല്‍) എന്നിവ ലഭിച്ചിട്ടുണ്ട്. സുവനീറുകളിലും മറ്റും വിദ്യാഭ്യാസ ബോധവല്ക്കരണലേഖനങ്ങള്‍ എഴുതാറുണ്ട്. ലഘുപരീക്ഷണ ശില്പശാലകള്‍ക്ക് നേതൃത്വം നല്കാറുണ്ട്. ഭാര്യ : വി പി ഫാത്തിമ മക്കള്‍ : മുഫീദ വി പി, മുഫ്‌ലിഹ് വി പി വിലാസം : മുഫീദാസ്, പി ഒ മുഴക്കുന്ന്, (വഴി) പേരാവൂര്‍ കണ്ണൂര്‍ പിന്‍: 670673 മൊബൈല്‍ : 9497696931
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും