മോബിന്‍ മോഹന്‍

മോബിന്‍ മോഹന്‍
ഇടുക്കി ജില്ലയില്‍ കാഞ്ചിയാര്‍ സ്വദേശി. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. അദ്ധ്യാപകനാണ്. കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഗ്രന്ഥശാല പ്രവര്‍ത്തകന്‍, സംഘാടകന്‍ . എഴുത്തുകൂട്ടം ഇടുക്കി ജില്ലാ ഘടകം പ്രസിഡന്റ് ആണ്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗമാണ്. ആനുകാലികങ്ങളില്‍ കഥയെഴുതുന്നു. പുറമ്പോക്ക്, ആകാശം പെറ്റ തുമ്പികള്‍ എന്നിങ്ങനെ രണ്ട് കഥാസമാഹാരങ്ങളും ജക്കരന്ത എന്ന നോവലും പുസ്തകങ്ങളായി ഇറങ്ങിയിട്ടുണ്ട്. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഇടുക്കി ജില്ലാ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് . ബുക്ക് കഫേ അക്ബര്‍ കക്കട്ടില്‍ നോവല്‍ പുരസ്‌കാരം, നളന്ദ പുരസ്‌കാരം, മലയാള ഐക്യവേദി കൊലുമ്പന്‍ കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2021 ല്‍ കേന്ദ്ര സാഹിത്യഅക്കാദമിയുടെ യങ് റൈറ്റേഴ്‌സ് മീറ്റില്‍ മലയാളത്തെ പ്രതിനിധീകരിച്ച് കഥ അവതരിപ്പിച്ചു. കേന്ദ്ര സാഹിത്യഅക്കാദമിയുടെ യുവ പുരസ്‌കാറിന് മൂന്നുതവണ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. 2021 ലെ യുവസാഹിത്യ പുരസ്‌കാര്‍ ലഭിച്ചു. കട്ടപ്പന മുനിസിഫ് കോടതി ജീവനക്കാരനാണ്. അച്ഛന്‍ : എന്‍ ജി മോഹനന്‍ അമ്മ : ശോഭന മോഹനന്‍ ഭാര്യ : റോസ്മിന്‍ സിബി മകന്‍ ഫിദല്‍ റോസ് മോബിന്‍ വിലാസം : നെല്ലന്‍കുഴിയില്‍ കാഞ്ചിയാര്‍ പി ഒ പിന്‍ - 685511 ഇടുക്കി ജില്ല ഫോണ്‍ : 04868 - 271395 മൊബൈല്‍ : 9496093395, 7025493395 email : mobinmohang@gmail.com Blog : mobinmohang.blogspot.in
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും