മീന കന്ദസാമി

മീന കന്ദസാമി
കവി, എഴുത്തുകാരി, ആക്ടിവിസ്റ്റ്, പരിഭാഷക എന്നീ നിലകളില്‍ പ്രശസ്ത. ജാതി ഉന്മൂലനം, ഭാഷാസ്വത്വം, സ്ത്രീവിമോചനം എന്നീ വിഷയങ്ങളിലാണ് എഴുത്തും പഠനവും. ഇംഗ്ലണ്ടിലെ കെന്റ് യൂണിവേഴ്‌സിറ്റിയിലുള്ള സ്‌കൂള്‍ ഓഫ് ഇംഗ്ലീഷില്‍ ഇന്ത്യാട്രസ്റ്റ് ഫെലൊ, 2010 ല്‍ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ സര്‍ഗാത്മക രചനാവിഭാഗം വിസിറ്റിങ് ഫെലോ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2009 ല്‍ അയോവ യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ റൈറ്റിങ് പ്രോഗ്രാമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി. അമേരിക്കയിലെ പിറ്റ്‌സ് ബര്‍ഗില്‍ 2009 ല്‍ നടന്ന സിറ്റി ഓഫ് അസൈലം ജാസ് കവിതാ മത്സരങ്ങളില്‍ അംഗീകാരം നേടി. ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ 2010 ഒക്‌ടോബറില്‍ നടന്ന 14-ാമത് ആഫ്രിക്ക അന്തര്‍ദേശീയ കാലോത്സവത്തിലും 2011 ലെ ഡി എസ് സി ജയ്പൂര്‍ സാഹിതേ്യാത്സവത്തിലും മോണ്‍ട്രിയാല്‍ ബ്ലൂ മെട്രോപ്പൊലിസ് സാഹിതേ്യാത്സവത്തിലും 2011 ല്‍ നടന്ന ഒട്ടാവാ റൈറ്റേഴ്‌സ് ഫെസ്റ്റിവലിലും കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദളിത് എന്ന ഇംഗ്ലീഷ് ദ്വൈമാസിക എഡിറ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍നിന്നും സോഷേ്യാ- ലിംഗ്വിസ്റ്റിക്‌സില്‍ പി എച്ച് ഡി കരസ്ഥമാക്കി. രണ്ടു കാവ്യ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. സ്പര്‍ശം (2006) മിസ് മിലിട്ടന്‍സി (2010)
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും