മാക്‌സിം ഗോര്‍ക്കി

വിഖ്യാത റഷ്യന്‍/സോവിയറ്റ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനും. സോഷ്യലിസ്റ്റ് റിയലിസത്തിന്റെയും പ്രോഗ്രസീവ് ലിറ്ററേച്ചറിന്റെയും വക്താവ്. മാക്‌സിം ഗോര്‍ക്കി എന്നത് തൂലികാ നാമമാണ്. യഥാര്‍ഥ പേര് അലക്‌സി മാക്‌സിമോവിച്ച് പെഷ്‌കോവ്. 10-ാം വയസില്‍ അനാഥനാക്കപ്പെട്ടു. 1880 ല്‍ 12-ാം വയസില്‍ വീടുപേക്ഷിച്ച് അമ്മൂമ്മയെത്തേടി യാത്രയായി. അമ്മൂമ്മ കഥ പറയാന്‍ വളരെ സമര്‍ഥയായിരുന്നു. കഥകളോടുള്ള ഇഷ്ടം ഇവിടെനിന്ന് ആരംഭിക്കുന്നു. അവരുടെ മരണം ഗോര്‍ക്കിയെ വളരെയധികം വേദനിപ്പിച്ചു. ദുഃഖം താങ്ങാനാവാതെ 1887 ഡിസംബറില്‍ അദ്ദേഹം ഒരു ആത്മഹത്യാശ്രമം നടത്തുകയുണ്ടായി. പിന്നെ 5 വര്‍ഷം യാത്രയുടെ കാലമായിരുന്നു. റഷ്യന്‍സാമ്രാജ്യം മുഴുവന്‍ ചുറ്റിനടന്ന് കണ്ടു. ഗോര്‍ക്കിയുടെ ആദ്യപുസ്തകം ഋമൈ്യ െമിറ േെീൃശല െ1898 ല്‍ പുറത്തിറങ്ങി. കല സമൂഹത്തിനും മൂല്യങ്ങള്‍ക്കും രാഷ്ട്രീയത്തിനും വേണ്ടിയാണെന്ന് അദ്ദേഹം ശക്തമായി വിശ്വസിച്ചു. 1934 ല്‍ തന്റെ ഓമനപുത്രനായ മാക്‌സിം പെഷ്‌കോവിന്റെ മരണം ഗോര്‍ക്കിയെ പൂര്‍ണമായി തളര്‍ത്തി. 1936 ജൂണില്‍ അദ്ദേഹവും ലോകത്തോട് വിടവാങ്ങി.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും