വടക്കേ മലബാറിലെ പയ്യന്നൂരിനടുത്ത എരമം എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്റെയും അമ്മയുടെയും പേര് എം വി രാമന്‍, എം വി കല്യാണി. വാത്സല്യവും ജ്ഞാനവും കൂട്ടിക്കുഴച്ചുതന്ന് വളര്‍ത്തിയത് അമ്മയുടെ അച്ഛന്‍ തടത്തിലെ വളപ്പില്‍ വലിയ കണ്ണനും, അമ്മയുടെ അമ്മ മാപ്പിള വളപ്പില്‍ ചിരുതൈയും.
പേരൂല്‍ യു പി സ്‌കൂള്‍, മാതമംഗലം ഗവ. ഹൈസ്‌കൂള്‍, തളിപ്പറമ്പ ചിന്മയാമിഷന്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നും ഔപചാരിക വിദ്യാഭ്യാസം. പുരോഗമന യുവജന പ്രസ്ഥാനത്തില്‍ എളിയ പോരാളിയായും പ്രാസംഗികനായും യൗവന കാലം നിറഞ്ഞാടി. വിശപ്പടക്കാന്‍, എരമം കുറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇരുപതോളം വര്‍ഷം അക്കങ്ങളെ പ്രണയിച്ച് ജീവിച്ചു. വൈദ്യകുടുംബത്തിന്റെ നെടുംതൂണായ അച്ഛാച്ഛന്റെ നാവില്‍നിന്നും കൈയില്‍നിന്നും ഉതിര്‍ന്നു വീണ പാരമ്പര്യ വൈദ്യത്തിന്റെ സത്ത പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ കൂടുകൂട്ടിക്കഴിയുന്നു.