കണ്ണൂര്‍ ജില്ലയിലെ മൊറാഴയില്‍ ജനനം. കെ എസ് വൈ എഫിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായി. ഡി വൈ എഫ് ഐ രൂപീകരണത്തിനുള്ള അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായിരുന്നു. ഡി വൈ എഫ് ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സി പി ഐ (എം) കാസര്‍കോട് ഏരിയാ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഇപ്പോള്‍ സി പി ഐ (എം) സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം. കൂടാതെ, കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണി യന്‍ സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍, കര്‍ഷക തൊഴിലാളി മാസികയുടെ ചീഫ് എഡിറ്റര്‍, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മാര്‍ക്‌സിസ്റ്റ് സംവാദത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നാലുമാസക്കാലം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. നിരവധി തവണ പൊലീസ് - ഗുണ്ടാ മര്‍ദ്ദനത്തിന് വിധേയനായി. തളിപ്പറമ്പില്‍നിന്ന് രണ്ടുതവണ എം എല്‍ എയായി.
കൃതികള്‍: സ്വത്വരാഷ്ട്രീയത്തെപ്പറ്റി (എഡിറ്റര്‍), വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ ദര്‍ശനത്തില്‍, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം: ആശയസമരങ്ങളുടെ പശ്ചാത്തലത്തില്‍.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണുമായ പി കെ ശ്യാമളയാണ് ഭാര്യ.
മക്കള്‍: ജി എസ് ശ്യാംജിത്, ജി എസ് രംഗീത്