പൊന്നാനി താലൂക്കില്‍ കൂടല്ലൂരില്‍ 1933 ജൂലായ് 15 ന് ജനിച്ചു.
നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മലയാളത്തില്‍ അന്യൂനമായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരന്‍. പ്രധാന കൃതികള്‍: മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി (നോവലുകള്‍); ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗം തുറക്കുന്ന സമയം, നിന്റെ ഓര്‍മയ്ക്ക്, വാനപ്രസ്ഥം, എം ടിയുടെ തെരഞ്ഞെടുത്ത കഥകള്‍, ഡാര്‍ എസ് സലാം, രക്തംപുരണ്ട മണ്‍തരികള്‍, വെയിലും നിലാവും, കളിവീട്, വായനയുടെ പൂക്കള്‍, ഷെര്‍ലക്ക് (കഥകള്‍); കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിങ്‌വേ ഒരു മുഖവുര, കണ്ണാന്തളിപ്പൂക്കളുടെ കാലം (പ്രബന്ധങ്ങള്‍); ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണം);
എം ടിയുടെ തിരക്കഥകള്‍, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ, നഗരമേ നന്ദി, നിഴലാട്ടം, ഒരു ചെറുപുഞ്ചിരി (തിരക്കഥകള്‍); സ്‌നേഹാദരങ്ങളോടെ, അമ്മയ്ക്ക് (ഓര്‍മകള്‍). ഇംഗ്ലീഷിലേക്കും ഇതരഭാഷകളിലേക്കും കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
നാലുകെട്ട്, സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യഅക്കാദമി അവാര്‍ഡും, കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും, വാനപ്രസ്ഥത്തിന് ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. രണ്ടാമൂഴം വയലാര്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡും നേടി. 1996 ല്‍ ജ്ഞാനപീഠം പുരസ്‌കാരത്തിനര്‍ഹനായി. കാലിക്കറ്റ് സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും 1996 ല്‍ ഓണററി ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. 2005 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. 2005 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
വിലാസം : സിതാര, കൊട്ടാരം റോഡ്,
കോഴിക്കോട് - 673 006