തിരുവനന്തപുരത്ത് പാല്‍ക്കുളങ്ങര 'ശ്രീരാഗ'ത്തില്‍ കെ മാധവന്‍പിള്ളയുടെയും കെ ബേബിയുടെയും മകനായി ജനനം. ഇന്ത്യാവിഷനിലും കേരള കൗമുദിയിലും തിരുവനന്തപുരം ബ്യൂറോ ചീഫ്, റീജിയണല്‍ എഡിറ്റര്‍, പ്രത്യേകലേഖകന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്വദേശാഭിമാനി, എം ശിവറാം, എം ആര്‍ മാധവവാര്യര്‍, പാമ്പന്‍ മാധവന്‍, ഫാ. കൊളംബിയര്‍, നരേന്ദ്രന്‍, പി സി സുകുമാരന്‍ നായര്‍, റീജന്റ് മഹാറാണി എന്നിവരുടെ പേരിലുള്ളതുള്‍പ്പെടെ വിവിധ മാധ്യമ അവാര്‍ഡുകള്‍ക്ക് അര്‍ഹനായി. പി എ ഉത്തമന്‍ പുരസ്‌കാരം ലഭിച്ച പകരം, കാമ്പസ്, ഒന്നാം മരണം (നോവല്‍), പ്രച്ഛന്നം (കഥകള്‍), കണ്ണന്റെ ലോകം, കുട്ടനും കിളിയും (ബാലസാഹിത്യം), 2018 ലെ പ്രളയം -പാഠ, പ്രതിരോധം, അതിജീവനം (പഠനം) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. 'ഏകലവ്യന്റെ പെരുവിരല്‍' എന്ന ദൂരദര്‍ശന്‍ പരമ്പരയുടെ രചയിതാവാണ്.
ഭാര്യ : എല്‍ പ്രലീമ (തിരുവനന്തപുരം
ഗവ. മെഡിക്കല്‍ കോളേജിലെ
ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ്)
മക്കള്‍ : എസ് പി ഭരത്, എസ് പി ഭഗത്
വിലാസം : ശ്രീരാഗം, CRA-40
പാല്‍ക്കുളങ്ങര പി ഒ,
തിരുവനന്തപുരം - 695024
E-mail : santhoshmbtvm@gmail.com
Phone : 9495560600