എം ബി രാജേഷ്‌

എം ബി രാജേഷ്‌
പാലക്കാട് ജില്ലയിലെ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം കെ രമണിയുടെയും മകനായി 1971 മാര്‍ച്ച് 12 ന് പഞ്ചാബിലെ ജലന്ധറില്‍ ജനിച്ചു. ചളവറ ഹൈസ്‌കൂള്‍, ഒറ്റപ്പാലം എന്‍ എസ് എസ് കോളേജ്, തിരുവനന്തപുരം ലാ അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് എല്‍ എല്‍ ബിയും നേടി. എസ് എഫ് ഐ കോളേജ് യൂണിറ്റ് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെ വിവിധ തലങ്ങളില്‍ ഭാരവാഹിയായി. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിരവധി വിദ്യാര്‍ത്ഥി, യുവജന പ്രക്ഷോഭങ്ങള്‍ നയിച്ച് പൊലീസ് മര്‍ദ്ദനമേല്‍ക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. സ്റ്റുഡന്റ്, യുവധാര എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി ഐ (എം) സ്ഥാനാര്‍ത്ഥിയായി പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചു. 2014 ല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിച്ചു. 2021 ല്‍ തൃത്താല നിയമസഭാ മണ്ഡലത്തില്‍നിന്ന് സി പി ഐ (എം) സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് വിജയിച്ചു. പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി 2021 മെയ് 25 മുതല്‍ 2022 സെപ്തംബര്‍ 4 വരെ പ്രവര്‍ത്തിച്ചു. 2022 സെപ്തംബര്‍ ആറിന് കേരള തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1989 ല്‍ സി പി ഐ (എം) അംഗമായി. ഇപ്പോള്‍ സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗമാണ്. കൃതികള്‍: ചരിത്രം അവരെ കുറ്റക്കാരെന്ന് വിധിക്കും, ആഗോളവത്കരണത്തിന്റെ വിരുദ്ധ ലോകങ്ങള്‍, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങള്‍. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപിക ആര്‍ നിനിതയാണ് ഭാര്യ. നിരഞ്ജന, പ്രിയദത്ത എന്നിവര്‍ മക്കള്‍.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും