സി പി ഐ (എം) പൊളിറ്റ് ബ്യൂറോ അംഗം. ജനനം: ഏപ്രില്‍ 5, 1954. പ്രാക്കുളം പഞ്ചായത്ത് എല്‍ പി സ്‌കൂള്‍, എന്‍ എസ് എസ് സ്‌കൂള്‍, കൊല്ലം എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1974 ല്‍ എസ് എഫ് ഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1975 ല്‍ എസ് എഫ് ഐ കേരളം ഘടകം പ്രസിഡന്റ്. 1977 ല്‍ സി പി ഐ (എം) കൊല്ലം ജില്ലാ കമ്മിറ്റി അംഗം. 1978 ല്‍ ഹവാനയില്‍ നടന്ന ലോകയുവജന വിദ്യാര്‍ത്ഥിമേളയില്‍ ഇന്ത്യന്‍ പ്രതിനിധി. 1979 ല്‍ എസ് എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റ്. 1983 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി. 1984 ല്‍ സി പി ഐ (എം) കേരള സംസ്ഥാന കമ്മിറ്റിയംഗം. 1986 ല്‍ രാജ്യസഭാംഗം. രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാള്‍. രാജ്യസഭാ അദ്ധ്യക്ഷ പാനലില്‍ ഉള്‍പ്പെട്ടു. 1998 വരെ രാജ്യസഭാംഗം. 1987 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്. 1989 ല്‍ സി പി ഐ (എം) കേന്ദ്രകമ്മിറ്റിയംഗം. 1989 ല്‍ സ്വരലയ രൂപീകരണം. 1992 ല്‍ സി പി ഐ (എം) കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം, 1997 ല്‍ സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. 1997 ല്‍ യു എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗം. 2006 ല്‍ കേരള സംസ്ഥാന നിയമസഭാംഗം (കുണ്ടറ). 2006 ല്‍ കേരള സംസ്ഥാന വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പുമന്ത്രി. 2011 ല്‍ കേരള സംസ്ഥാന നിയമസഭാംഗം (കുണ്ടറ) രണ്ടാമൂഴം. 2012 ല്‍ സി പി ഐ (എം) പൊളിറ്റ് ബ്യൂറോ അംഗം. പലതവണ ജയില്‍വാസം. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചു. കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയായി അംഗീകരിച്ചു. കൊച്ചി മുസിരിസ് ബിനാലെക്കു തുടക്കം കുറിച്ചു. കലാകാര ക്ഷേമനിധി നിയമം പാസാക്കി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയമനിര്‍മ്മാണത്തിലൂടെ സ്ഥാപിച്ചു. 2013 ല്‍ സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് അഭിനവ് രംഗമണ്ഡല്‍ ഏര്‍പ്പെടുത്തിയ പ്രഥമ അര്‍ജ്ജുന്‍ സിങ് അവാര്‍ഡിനര്‍ഹനായി.