അദ്ധ്യാപകസംഘടന സ്ഥാപകനേതാവായിരുന്ന കെ അച്യുതന്‍ നായരുടെയും സി ഗോമതി അമ്മയുടെയും മകന്‍. 1956 ല്‍ ജനനം. തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ. കേരള കൗമുദി/കലാകൗമുദി പ്രസിദ്ധീകരണങ്ങളില്‍ ജോലി നേടി. 1982 മുതല്‍ 30 വര്‍ഷക്കാലം തിരുവനന്തപുരം ഗവ. ആയുര്‍വ്വേദ കോളേജില്‍ പ്രസിദ്ധീകരണവിഭാഗത്തില്‍ ചിത്രകാരനായി. ചെറുകഥകളും, ബാലസാഹിത്യകൃതികളും, ചിത്രകലാ ഗ്രന്ഥങ്ങളുമടക്കം ആറു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വരയ്ക്കുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പില്‍നിന്നും ചിത്രകലയില്‍ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചു. കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, മികച്ച കലാസംവിധായകനുള്ള സംസ്ഥാന ടി വി അവാര്‍ഡ്, സുദര്‍ശന പുരസ്‌കാരം, ഫൈന്‍ ആര്‍ട്‌സ് സ്റ്റഡി സര്‍ക്കിള്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി എട്ടോളം ഏകാംഗചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. നിരവധി സംഘചിത്രപ്രദര്‍ശനങ്ങളിലും ദേശീയ - സംസ്ഥാന ചിത്രകലാക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ വിവിധ വകുപ്പുകളില്‍ ജൂറി അംഗമായിരുന്നു. ചലച്ചിത്ര അക്കാദമി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സാക്ഷരതാ മിഷന്‍, ദേശീയ ബാലഭവന്‍ എന്നിവിടങ്ങളില്‍ അവാര്‍ഡ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു.
കേരള ലളിതകലാ അക്കാദമി, കേരള സംഗീത നാടക അക്കാദമി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചു. കെ ജി സി ഫൈന്‍ ആര്‍ട്‌സ് പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍. ഇപ്പോള്‍ കേരള ലളിതകലാഅക്കാദമി, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ എന്നിവയുടെ ഭരണ സമിതി അംഗം.
ഭാര്യ : ഉഷാകുമാരി എല്‍
മക്കള്‍ : അരുണ്‍ വിജയ്, ആര്യ വിജയ്
മരുമക്കള്‍ : നീതു മോഹന്‍, ശ്രീലാല്‍ എം എസ്.
വിലാസം : പ്രഭാവം
നേമം പി ഒ, തിരുവനന്തപുരം 695 020
ഫോണ്‍ : 9447093202, 0471-2490320