കണ്ണോത്ത് കൃഷ്ണന്‍

കണ്ണോത്ത് കൃഷ്ണന്‍
കണ്ണോത്ത് കൃഷ്ണന്‍ വടകര സ്വദേശി. കടത്തനാട്ട് രാജാസ് ഹൈസ്‌കൂള്‍, മടപ്പള്ളി കോളേജ്. കോഴിക്കോട് ഗവ. പോളിടെക്‌നിക് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ആലുവ കോമിന്‍കോബിനാനി സിങ്കില്‍ നാലുവര്‍ഷം, പിന്നീട് മൂന്നര പതിറ്റാണ്ടോളം ഐ എസ് ആര്‍ ഒയില്‍ എഞ്ചിനീയര്‍. റോക്കറ്റ് പ്രോപ്പലന്റ് പ്രോസസിങ് വിഭാഗം മാനേജര്‍, പി എസ് എല്‍ വി- ജി എസ് എല്‍ വി റോക്കറ്റുകളുടെ എസ് പി എം പ്രോജക്ട് മാനേജര്‍ എന്നീ നിലകളില്‍ വിരമിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, ദേശാഭിമാനി വാരിക തുടങ്ങിയ പ്രമുഖ ആനുകാലികങ്ങളില്‍ അന്‍പതിലേറെ കഥകള്‍. കൃതികള്‍: പരിക്രിയ, നാട്ടുവഴികള്‍, വിദുരനിയോഗം, ആദരപൂര്‍വ്വം രാജലക്ഷ്മി (നോവല്‍), ശ്രീഹരിക്കോട്ടയിലേക്ക് വീണ്ടും (യാത്ര), താഴ്‌വര (നാടകം). പരിക്രിയ എന്ന ആദ്യനോവലിന് കുങ്കുമം അവാര്‍ഡ്. ഇപ്പോള്‍ വടകരയ്ക്കടുത്ത് എടച്ചേരിയില്‍ സ്ഥിരതാമസം. ഭാര്യ : വത്സല മക്കള്‍ : നിതിന്‍, ഹരിശ്രീ. വിലാസം : കണ്ണോത്ത് കൃഷ്ണന്‍ എടച്ചേരി, വടകര 673502 ഫോണ്‍ : 9447173137
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും