പഴയ പാലക്കാട് ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുമാരനെല്ലൂരില്‍ 1950 ഏപ്രില്‍ 8 ന് ജനനം. പിതാവ്: കുണ്ടുകുളങ്ങരവളപ്പില്‍ രാമന്‍. മാതാവ്: അമ്മു. കുമാരനെല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പഠനാനന്തരം സംസ്‌കൃത പഠനം. ദേശാഭിമാനി ബാലരംഗത്തിലൂടെ പൊതുപ്രവര്‍ത്തനത്തിന് ആരംഭംകുറിച്ചു. ദേശാഭിമാനി ബാലരംഗം ഉത്തരമേഖലാ പ്രസിഡന്റ്.
1969 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അംഗമായി. കപ്പൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം. കെ എസ് വൈ എഫ് ഒറ്റപ്പാലം താലൂക്ക് കമ്മിറ്റി അംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ തൃത്താല മണ്ഡലം സെക്രട്ടറി, 1972 മുതല്‍ 79 വരെ സി പി ഐ (എം) പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി, 1980 ല്‍ പാലക്കാട് ഏരിയാ കമ്മിറ്റി അംഗം, 1981 ല്‍ സി പി ഐ (എം) അട്ടപ്പാടി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തനം. പിന്നീട് മലമ്പുഴ- പുതുശ്ശേരി, ചിറ്റൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
കര്‍ഷകസംഘം പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം തുടര്‍ന്ന് സംസ്ഥാന ജോ. സെക്രട്ടറി. 2009 മുതല്‍ 2021 വരെ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി. എ ഐ കെ സി, സി കെ സി അംഗം, സി കെ സി എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം. ഇപ്പോള്‍ കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ്, സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം. അനാരോഗ്യംമൂലം ഇപ്പോള്‍ വിശ്രമത്തില്‍.
ഭാര്യ : എം കെ ചന്ദ്രികാദേവി
മക്കള്‍ : കെ വി രാഖിന്‍, കെ വി രഥിന്‍
വിലാസം : കണ്ണംപരിയാരം, കണ്ണാടി പി ഒ
പാലക്കാട്