ഇടുക്കി ജില്ലയില്‍ രാജാക്കാട് കൂട്ടാര്‍ സ്വദേശി. മാതാപിതാക്കള്‍: പരേതരായ എസ് തങ്കപ്പന്‍ നായര്‍, പങ്കജാക്ഷിയമ്മ. പാലോട് പെരിങ്ങമ്മല ഇക്ബാല്‍ കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസ് എന്നിവിടങ്ങളില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ & മാനേജ്‌മെന്റ് സ്റ്റഡീസില്‍നിന്ന് ജേര്‍ണലിസത്തിലും പബ്ലിക് റിലേഷന്‍സിലും പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമയും ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തില്‍ ലേഖകനായി പത്രപ്രവര്‍ത്തനരംഗത്ത് തുടക്കം. 1997 ല്‍ സബ് എഡിറ്ററായി ദേശാഭിമാനിയില്‍. ഇപ്പോള്‍ ഇടുക്കി ബ്യൂറോ ചീഫ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള 2004 ലെ ആര്‍ കൃഷ്ണസ്വാമി അവാര്‍ഡ്, പരിസ്ഥിതി റിപ്പോര്‍ട്ടിങ്ങിനുള്ള സഫ്ദര്‍ ഹാഷ്മി അവാര്‍ഡ്, ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനുള്ള 2005 ലെ സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ്, മികച്ച മാനവികവിഷയത്തിനുള്ള 2005 ലെ എസ് ബി ടി മാധ്യമപുരസ്‌കാരം, കേരള പ്രസ് അക്കാദമിയുടെ ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ പരിസ്ഥിതി അവാര്‍ഡ് (2006), വൈജ്ഞാനിക രചനയ്ക്ക് ശ്രീനാരായണസമിതി ഏര്‍പ്പെടുത്തിയ ഗുരുദര്‍ശന പുരസ്‌കാരം (പുസ്തകം 2007), ഊര്‍ജ്ജകേരള അവാര്‍ഡ് (2015), സര്‍ഗ്ഗഭൂമി കവിതാ അവാര്‍ഡ്, ഗുരു കുടമാളൂര്‍ കരുണാകരന്‍ നായര്‍ കവിതാ അവാര്‍ഡ്, ഇ നാരായണന്‍ അവാര്‍ഡ്, എ എം എ ഐ അവാര്‍ഡ് ഉള്‍പ്പെടെ പതിനെട്ടില്‍പരം അവാര്‍ഡുകള്‍ക്കും അര്‍ഹനായിട്ടുണ്ട്.
കൃതികള്‍: സഹ്യാദ്രിയില്‍നിന്നും മടക്കയാത്ര, ഇടുക്കി മണ്ണും മനുഷ്യരും, കാലം സാക്ഷി, പശ്ചിമഘട്ടസംരക്ഷണം അറിഞ്ഞതും അറിയേണ്ടതും, അടയാളങ്ങള്‍ (കവിതാ സമാഹാരം).
ഭാര്യ : എ ആര്‍ സിന്ധു
മക്കള്‍ : വൈശാഖ്, ഗംഗ.
വിലാസം : ഹിമശൈലം
രാജാക്കാട് പി ഒ
ഫോണ്‍ : 9447289146.
ഇമെയില്‍ :ktrdeshid@gmail.com