ജനനം 1928. എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം. കേരള സ്റ്റേറ്റ് പൊതുമരാമത്തു വകുപ്പില്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍, കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.ചരിത്ര ഗവേഷണത്തിൽ ഏർപ്പെട്ടു. അമ്പതിലേറെ ഗവേഷണ പ്രബന്ധങ്ങളും ചരിത്രഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
വേണാടിന്റെ പരിണാമം, മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ മണ്‍റോ വരെ, അനന്തപുരി നൂറ്റാണ്ടുകളിലൂടെ, പ്രാചീനകേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, ന്യൂഹാഫ് കണ്ട കേരളം, കേരളം ഒരു ലന്തക്കാരന്റെ ദൃഷ്ടിയില്‍, വാണിജ്യത്തിലൂടെ പാരതന്ത്ര്യം, പ്രാചീനകേരളം കാശ്മീരിന്റെ കഥ തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍.